0%

Chapter Title : അന്ധകാരം 3 [RDX-M]

Author : RDX-M Read All Parts 945

മനോഹരം ആയി അലങ്കരിച്ച ഒരു കാവ് ആയിരുന്നു… നിരവധി കളർ ബൾബുകളും കളർ തുണികളും അവിടെ ആകെ കെട്ടി മനോഹരം ആകി വച്ചിട്ടണ്ടായിരുന്നു അത്….

എന്താ പാറു അതു….അവൻ ആദ്യം ആയി കണ്ട് ഒരു കൗതുകത്തോടെ അവളോട് ചോദിച്ചു ….

അതാണ് തമ്പ്രാൻ കാവ്…അതിൻ്റെ അക ഭാഗം കാണാൻ അടി പൊളി ആണ് വരുന്നോ….

“ ഞാൻ വരുന്നില്ല പാറു…കാണുമ്പോൾ തന്നെ പേടി തോന്നുന്നു…” അവൻ എന്തോ അങ്ങോട്ടേക്ക് നോക്കി പറഞ്ഞു…

“ പേടിക്കാൻ ഒന്നും ഇല്ല അമ്മയും ഞാനും ഇന്നലെ വന്നു വിളക്ക് കൊളുത്തി പോയത് ആണ്…അവടെ പേടിക്കാൻ ഞാൻ ഒന്നും കണ്ടില്ലല്ലോ…”

അവള് ഒരു നീരസത്തോടെ അവനെ നോക്കി പറഞ്ഞു…

“ എന്നാല് അമ്മ എന്നോട് പറഞ്ഞത് ആ കാവിൽ പോകരുത് എന്നല്ലേ… ആണുങ്ങൾ ഈ കാവിൽ കയറാൻ പാടില്ല എന്നാണ്… അതാണ് അമ്മ ഇങ്ങോട്ട് വന്നപ്പോൾ എന്നെ കൂടി ഇങ്ങോട്ട് കൊണ്ട് വരാഞ്ഞത്….”

“ എന്നാല് കാവിൽ വിളക്ക് കത്തിക്കാൻ നേരം എൻ്റെ അച്ഛനും ഉണ്ടായിരുന്നല്ലോ കൂടെ…അങ്കിളും ഉണ്ടായിരുന്നു… അപോൾ എങ്ങനെ ആണ്…”

പാറുവിൻ്റെ അടുത്ത ചോദ്യത്തിന് മുന്നിൽ അവൻ കുഴങ്ങി… ശെരി ആണെല്ലോ എന്ന് അവനും തോന്നി…

“ അതൊക്കെ ആൻ്റി ചുമ്മാ പറഞ്ഞതാ ചേട്ടൻ വായോ…”

അവൻ എന്തോ പറഞ്ഞു തുടങ്ങും  മുൻപേ അവൻ്റെ കയ്യും വലിച്ച് അവള് കാവിലേയ്ക്ക് കൊണ്ട് പോയിരുന്നു….

ചെരുപ്പ് ഇല്ലാത്ത അവൻ്റെ നഗ്നം ആയ കാൽ പാടുകൾ കാവിലെ അടുക്കുതോറും പ്രകൃതിയിൽ ചില മാറ്റങ്ങൾ വരുവാൻ തുടങ്ങി…ചെറിയ രീതിയിൽ തണുത്ത കാറ്റ് അവിടെ ആകെ

💬 Comments

View all comments