0%

Chapter Title : അന്ധകാരം 5 [RDX-M]

Author : RDX-M Read All Parts 1.2K

ഇരുപത്തി എട്ട് ഒക്കെ തോന്നിക്കുന്ന ഒരു രൂപം… തലമൊട്ട അടിച്ചു വച്ചിട്ടുണ്ട് കാലിൽ തടി കൊണ്ട് നിർമ്മിച്ച ചെരുപ്പ്… കയ്യിൽ എന്തോ തടികൊണ്ട് നിർമ്മിച്ച മുത്തുകൾ എന്ന് തോന്നിക്കും വിധം ഉള്ള ഒരു മാല ജപിച്ച് കൊണ്ട് ഇരിക്കുന്നു…എന്തൊക്കെയോ ഉരുവിട്ടു കൊണ്ട് ഓരോ മുത്തുകളും പിന്നിലേക്ക് നീക്കി വിടുന്നത് അവൻ ഒരു കൗതുകത്തോടെ നോക്കി… ഒറ്റ നോട്ടത്തിൽ തന്നെ ഏതോ സന്യാസി ആണ് അവന് ബോധ്യപ്പെട്ടു…

ആ സന്യാസി യുവാവ് ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചകൾ നോക്കി ഉരുവിട്ടു ഇരിക്കുന്ന തിരക്കിൽ ആണ്…

വണ്ടി കുറച്ച് മുന്നോട്ട് നീങ്ങിയതും മുൻപിൽ ഉണ്ടായിരുന്ന കണ്ടക്ടർ അവൻ്റെ അടുത്തേക്ക് എത്തി…..

കണ്ടക്ടർ വന്നതും പോകേണ്ട സ്ഥലവും പറഞ്ഞു ടിക്കെറ്റ് എടുത്ത് തിരിഞ്ഞതും അടുത്ത് ഇരിക്കുന്ന സന്യാസി തന്നെ ശ്രദ്ധിച്ചു ഇരിക്കുന്നത് എന്ന് അവൻ കാണുന്നത്…

മഹി അയാള് കണ്ടതും ഒന്ന് ചിരിച്ചു.എന്നാല് അയാള് അതു കണ്ടില്ല എന്ന് മട്ടിൽ പുറത്തേക്ക് നോക്കി…

അതു അവനിൽ ചെറിയ ക്ഷീണം ഉണ്ടാക്കി എങ്കിലും അവൻ ഒരു ദീർഘ നിശ്വാസം എടുത്ത് അതിനെ മറച്ചു….

“ പോകണ്ട ദൂരവും ലക്ഷ്യങ്ങളും ഒരുപാട് ഉണ്ട് …അതാണ് എങ്കിൽ മുഴുവൻ ഇരുട്ട് മൂടി കിടപ്പ് ആണ് അല്ലേ…”

അടുത്ത് ഇരുന്ന സന്യാസി അവനോട് ചോദിക്കും പോലെ വിദൂരതയിലേക്ക് നോക്കി അവനോട് ചോദിച്ചു…

മഹി ഒരു ആശ്ചര്യത്തോടെ അയാള് നോക്കി….

“ കുറച്ച് കടുപ്പം ആണ് കാര്യങ്ങള്,...ഒന്നിലും അധികം തല ഇടാതെ കണ്ട പല കാര്യങ്ങളും കണ്ണ് അടച്ച് ഇരുട്ട് ആകുക….പല കാര്യങ്ങളും മറക്കുക… അതാണ് നിനക്ക് നല്ലത്….”

💬 Comments

View all comments