0%

Chapter Title : അന്ധകാരം 5 [RDX-M]

Author : RDX-M Read All Parts 1.3K

സംശയത്തോടെ നോക്കി…

“ അവിടെ അങ്ങനെ ഒരു അമ്പലം ഉണ്ട് എന്ന് തനിക്ക് എങ്ങനെ അറിയാം…”

ജനാർദ്ദനൻ്റെ സ്വരം ആകാംക്ഷയിൽ ആയിരുന്നു….

“ എൻ്റെ അമ്മയുടെ നാട് ഇവിടെയാ…അമ്മ ഒരുപാട് ഈ നാടിനെ കുറിച്ചും ഈ അമ്പലത്തെ കുറിച്ചും ഒരുപാട് പറഞ്ഞിട്ടുണ്ട്….അവിടെ ഇപ്പോഴും രക്താർചന ഒക്കെ ഉണ്ടോ….?”

അവൻ മുന്നോട്ട് നോക്കി പറഞ്ഞു….

“ ഹൊ..അങ്ങനെ ആണ് അല്ലേ അതാ ഞാനും ആലോചിച്ചത് പുറത്ത് നിന്നുള്ള ആളുകൾക്ക് അങ്ങിനെ അറിയില്ല അതാ….”

മഹി അതിനു മറുപടി ആയി ഒന്ന് ചിരിച്ചതെ ഉള്ളൂ….

“ മോൻ ഞങ്ങളുടെ തറവാടിൻ്റെ കുറിച്ച് കേട്ടിട്ടുണ്ടോ…ചന്ദ്രോത്ത് എന്നാ ഞങ്ങളുടെ തറവാടിൻ്റെ പേര് അറിയുമോ…”

അതു പറഞ്ഞതും മഹീയുടെ കയ്യിൽ നിന്നും വണ്ടി ചെറുതായി ഒന്ന് പാളി..എങ്കിലും അവൻ പെട്ടന്ന് ബൈക്ക് നേരെ നിർത്തി….

“ പിന്നെ കേട്ടിട്ടുണ്ട് …ഈ നാട്ടിലെ വലിയ കുടുംബം അല്ലേ…. എൻ്റെ അമ്മ പറഞ്ഞിട്ടുണ്ട്…”

“ ആണ് അല്ലേ…അതു ആരും പറയാതെ ഇരിക്കില്ല…ഇപ്പോഴും അതേ പ്രൗഢി ഓടെ ആ തറവാട് അവിടെ ഉണ്ട് കേട്ടോ….”

“ ദാ ഇവിടെ നിർത്തിക്കോ… “ മഹിയുടെ തോളിൽ തട്ടിക്കൊണ്ട് രാഘവൻ പറഞ്ഞു….

“ ഇവിടുന്ന് ഈ വഴി നേരെ വിട്ടാൽ മതി നേരെ ആ കുന്നിലേക്ക് ആണ് പോകുന്നത്…”

“ ഒരുപാട് നന്ദി ഉണ്ട് അങ്കിളെ…”

മഹി നന്ദി സൂചകം എന്നോണം അയാളോട് പറഞ്ഞു….

“ വണ്ടി പകുതി വരെ പോകുള്ളൂ…പിന്നെ അങ്ങോട്ട് നടക്കാൻ കുറച്ച് ഉള്ളു…ആ പിന്നെ കുന്നിനു പടിഞ്ഞാറെ വശത്ത് നിന്നും താഴേക്ക് നോക്കിയാൽ എൻ്റെ തറവാട് കാണുവാൻ

💬 Comments

View all comments