0%

Chapter Title : അന്ധകാരം 5 [RDX-M]

Author : RDX-M Read All Parts 1.3K

പെട്ടന്ന് ഒരാള് അവനെ നോക്കി ചിരിച്ചതും മഹി തിരികെ ചിരിക്കാൻ ശ്രമിച്ചു എന്നാല് അതിനു മുൻപേ തന്നെ അയ്യാൾ പഴയപോലെ കണ്ണുകൾ അടച്ചിരുന്നു…

അവന് അതു കണ്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ മുകളിലേക്ക് കയറി….

ഇപ്പൊൾ കല്ലുകൾ പാകിയ വഴിയിലൂടെ ആണ് അവൻ്റെ നടത്തം…

കുറച്ച് മുന്നോട്ട് നടന്നതും ചെറിയ കോവിൽ പോലെ ഒരു നിർമിതി…അപ്പൊൾ ഇതായിരിക്കും അവൻ ആ കോവിലിൻ്റെ അടുത്തേക്ക് നടന്ന് എത്തി…

അവൻ ചുറ്റും നോക്കി… അവിടേം ആകെ പൊടി പിടിച്ചു കിടപ്പ് ആണ്…

കോവിലിന് ഒത്ത നടുവിലായി ഒരു കൽവിളക്ക് ഉയർന്ന് നില്പുണ്ട്…അതിൽ ആകെപ്പാടെ ചിലന്തി വലയും,പായലും പിടിച്ചു കിടക്കുന്നു…

ഇതിൽ ഇനി തിരി തെളിയിക്കണം… അവൻ ചുറ്റും നോക്കി…. അടുത്തായി ചെറിയ ഒരു കുളം കാണുന്നുണ്ട്…അവൻ അങ്ങോട്ടേക്ക് നടന്നു…

അധികം ഇല്ലാത്ത ചെറിയ ഒരു കുളം ആയിരുന്നു അതു…മൂന്നു മൂന്നര മീറ്റർ നീളവും ഏകദേശം അതേ വീതിയുമുള്ള ഒരു ചെറിയ കുളം.

കുളത്തിനു ചുറ്റും ആകെ കരിയിലകൾ വീണു കിടക്കുന്നു…. കുളത്തിൻ്റെ മുൻ ഭാഗം ഒഴികെ ഉള്ള ബാക്കി എല്ലാവശവും അത്യാവശ്യം പുല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു…

മുകളിലെ കാട്ടിൽ നിന്നെവിടെയോ നിന്ന് വരുന്ന വെള്ളം ഒരു കൈ വഴി പോലെ കെട്ടി കുളത്തിലേക്ക് എത്തിക്കുന്നുണ്ട്. ആ പതിയെ കുളത്തിലേക്ക് വന്നൂ കൊണ്ടേ ഇരിക്കുന്നു.

അതിനു കണക്കാക്കി ഓവർഫ്ലോ പോലെ പുറത്തേക്കും ഒരു കൈ വഴി ഇട്ടിട്ടുണ്ട്. അത് കൊണ്ട് കുളത്തിൽ കരിയിലകളോ മറ്റു മാലിന്യങ്ങളോ കെട്ടി കെട്ടി നിൽക്കാത്തത്….ചിലപ്പോൾ ഈ പുറത്തേക്ക് ഒഴുകി പോകുന്ന വെള്ളം ആയിരിക്കും താഴെ വഴിയിലേക്ക്

💬 Comments

View all comments