Chapter Title : അന്ധകാരം 5 [RDX-M]
വാക്കുകൾ കേട്ട് ആണ് ജനാർദ്ദനൻ ചിന്തയിൽ നിന്നും വിട്ട് അയാളെ സംശയത്തോടെ നോക്കി…
“ ഞാൻ ശേഖരനെ വിളിച്ചിരുന്നു…അവനും അവൻ്റെ പയ്യന്മാരും തയ്യാർ ആണ് എന്ന പറഞ്ഞത്…ഏറിയാൽ ഇന്ന് തന്നെ അവൻ്റെ ശല്യം തീർക്കണം…”
വിശ്വൻ കൂർമ്മ ബുദ്ധിയോടെ ദൂരേക്ക് നോക്കി പറഞ്ഞു….
“ അതു വേണോ വിശ്വാ…അവനെ ഒന്നു പേടിപ്പിച്ച് വിട്ടാൽ പോരെ എന്തിനാ വലിയ പ്രശ്നങ്ങൾ വിളിച്ചു കൊണ്ട് വരുന്നത്….”
വിശ്വൻ്റെ ആ സംസാരം ഇഷ്ടപ്പെടാതെ ജനാർദ്ദനൻ അവനെ നോക്കി പറഞ്ഞു…
“ എൻ്റെ മോള് ആ കോളജിൽ ഏതങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ അതിന് കാരണക്കാരൻ അവന് ആണ്…അവനെ കൊല്ലാൻ ഒന്നും ഞാൻ പറഞ്ഞില്ല….അവൻ ഇനി നമ്മുടെ മകളുടെ പിറകെ വരരുത്….”
അതും പറഞ്ഞു മറുപടിക്ക് ആയി ജനാർദ്ദനൻ്റെ മുഖത്തേക്ക് നോക്കി….
മറുപടി ആയി ജനാർദ്ദനൻ ഒന്നും പറഞ്ഞില്ല….വിശ്വാൻ്റെ വാക്കുകളിൽ ഒരു അച്ഛന് മകളോട് ഉള്ള കരുതൽ ആവണം അയാളെ മൗനി ആക്കിയത്….
മ്മ്….എന്ന് മൂളുക മാത്രം ചെയ്തു…..
*******
ഇതെല്ലാം കേട്ടുകൊണ്ട് വാതിലിനു പിന്നിൽ ആയി…ഒരാള് ഉണ്ടായിരുന്നു….അവളുടെ ചുണ്ടിൽ ഒരു വിജയച്ചിരി വന്നൂ…തൻ്റെ വാക്കിൽ അച്ഛൻ വീണിരിക്കുന്നു എന്ന് അവൾക്ക് മനസിലായി…
അപ്പൂപ്പൻ എതിർ നിൽക്കുമോ എന്നായിരുന്നു അവളുടെ സംശയം….ഇപ്പൊൾ അതും മാറി കിട്ടിയിരിക്കുന്നു….
തൻ്റെ മുന്നിലെ ഏക തടസ്സം അവൻ ആണ് അവൻ പോയാൽ കോളജ് ഇനി ഞാൻ ഭരിക്കും….
അവള് ഒരു ചിരിയോടെ തുള്ളി ചാടി ഗോവണി കയറി മുകളിലേക്ക് പോയി….
********
“ വിശ്വാ….ഒരു നിമിഷം…..”
ആളുകളോട് തയ്യാർ ആകുവാൻ പറഞ്ഞു പൂമുഖത്ത് നിന്നും അകത്തേക്ക് പോകുവാൻ
💬 Comments
View all comments