Chapter Title : അന്ധകാരം 5 [RDX-M]
ബൈക്ക് മരത്തിൽ ഇടിക്കാതെ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ ബ്രേക്ക് ചെയ്ത് നിന്നു…
അവൻ ബൈക്കിൽ നിന്നും ഇറങ്ങി നോക്ക് നോക്കി അപ്പുറം കടക്കാൻ ഒരു രക്ഷയും ഇല്ല…ഇനി എന്ത് ചെയ്യും….
അവൻ ആകെ വല്ലാതെ ദർമസങ്കടത്തിൽ ആയി…
അപ്പോഴാണ് അതു വഴി ഒരാള് നടന്നു വന്നത് അതു കണ്ടതും മഹി അയാൾക്ക് അരികിലേക്ക് എത്തി…
“ ചേട്ടാ ഇവിടുന്ന് സിറ്റിയിൽ പോകാൻ ഇത് അല്ലാതെ വേറെ വഴി ഉണ്ടോ…”
അവൻ അതു ചോദിച്ചതും അയാള് അവനെ നോക്കി ദൂരേക്ക് കൈ ചൂണ്ടി….
“ ആ കാണുന്ന വഴിയിൽ കുറച്ച് മുന്നോട്ട് പോയാൽ ഇടത് വശത്ത് ആയി ഒരു ചെറിയ വഴി കാണും അതിൽ കൂടി കുറെ മുന്നോട്ട് പോയാൽ നേരെ കയറുക മെയിൻ റോഡിലേക്ക് ആണ് പോകുന്നത്…പിന്നെ സൂക്ഷിച്ച് പോകണം…വഴിയിൽ ചെറുതായി വെള്ളം വയറി കിടക്കുക ആണ്…”
അയ്യാൾ അതു പറഞ്ഞു തീർന്നതും അയാൾക്ക് ഒരു നന്ദിയും പറഞ്ഞു കൊണ്ട് അയാള് പറഞ്ഞ വഴിയിൽ കൂടി അവൻ തിരികെ പോയി…
അവൻ കണ്ണിൽ നിന്നും മറഞ്ഞതും അയാളുടെ വേഷം മാറി…അതൊരു സന്യാസി ആയി മാറി….മല മുകളിൽ ഇരുന്ന സന്യാസി ആയിരുന്നു അത്….
അയ്യാൾ ഒരു ചിരിയോടെ അവൻ പോകുന്നതും നോക്കി നിന്നു…
അയ്യാൾ തിരികെ നിന്ന് ഒടിഞ്ഞു വീണ മരത്തിലേക്ക് നോക്കി അയാളുടെ വടി വീശിയതും ആ മരം അവിടുന്ന് അപ്രത്ക്ഷം ആയി…
********
“ ചെറിയ ചെറിയ പ്രശനങ്ങൾ ആദ്യം ഒറ്റക്ക് തീർക്കണം…കൂടി കാഴ്ചകൾക്ക് ഇനിയും സമയങ്ങൾ വന്ന് കൊണ്ടേ ഇരിക്ക്…..തീർച്ചയായും വന്ന് കൊണ്ട്
💬 Comments
View all comments