0%

Chapter Title : അന്ധകാരം 5 [RDX-M]

Author : RDX-M Read All Parts 1.3K

എന്തായാലും തേവര് മുത്തപ്പൻ കാത്ത്…”

അതും പറഞ്ഞു വാതിക്കൽ തുക്കിയിരുന്ന ഫോട്ടോയിൽ തൊഴുത്ത് അകത്തേക്ക് കയറി പോയി….പിന്നാലെ അവളും….

“ നീ കയറി വാ…യാത്ര ചെയ്ത് വന്നത് അല്ലേ ഞാൻ വെള്ളം ചൂടാക്കി വെയ്ക്കാം…”

പോകുന്ന പോക്കിൽ മഹീയോട് രേവതി വിളിച്ചു പറഞ്ഞു…

രേവതിയുടെ പറച്ചിലിൽ തന്നെ തന്നോട് ഉള്ള കരുതൽ വ്യക്തം ആയിരുന്നു….എന്നാലും വീണ്ടും അമ്മായി തൻ്റെ ചോദ്യത്തിന് മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയത് ആണ് എന്ന് അവന് നല്ല ബോധ്യം ഉണ്ടായിരുന്നു…

മഹി അതൊക്കെ ചിന്തിച്ചു നിൽക്കെ അവൻ അറിയാതെ തന്നെ അവൻ്റെ നോട്ടം ആ ഫോട്ടോയിലേക്ക് വീണു..

അതു കണ്ടതും മഹി ഇടി വെട്ടിയത് പോലെ നിന്ന് പോയി…

ഫോട്ടോയിൽ നായയോട് ഒപ്പം നിൽക്കുന്ന ഒരാള് ആയിരുന്നു ഉണ്ടായിരുന്നത്…

അവൻ്റെ കയ്യും കാലും വിറക്കാൻ തുടങ്ങി…കുറച്ച് മുന്നേ ഞാൻ കണ്ട രൂപം…അയാൾക്ക് കാവൽ ആയി നിന്നത് ആ നായ…അപ്പൊൾ ആ വന്നത്….തന്നെ രക്ഷിക്കാൻ ആയിരുന്നോ…

എന്തൊക്കെ ആണ് ദൈവമേ ഈ നാട്ടിൽ നടക്കുന്നത്…അവന് ആകെ തല പേരുക്കുന്നത് പോലെ തോന്നി…..

തുടരും……

ഒരുപാട് മാസങ്ങൾക്ക് ശേഷം ആണ് ഞാൻ ഈ ഭാഗം ഇടുന്നത് എന്ന് അറിയാം…അവസാനം ഇട്ടത് കഴിഞ്ഞ സെപ്തംബർ ആണ് എന്നാണ് എൻ്റെ ഓർമ….ഓണത്തിൻ്റെ ജോലി തിരക്കിന് ഇടയിൽ എടുത്ത ഒരു ഗ്യാപ് ആണ്.സ്റ്റോറി വരാൻ വൈകിയത്…ആ എടുത്ത ഗ്യാപ്പ് ഏറ്റവും വലിയ ഒരു മണ്ടത്തരം ആയി മാറി…സ്റ്റോറി മുട്ടോട്ട് എഴുതാൻ ഉള്ള ഒരു ടച്ച് തന്നെ ഇല്ലാതെ ആയി..തിരിച്ചു ആ പവർ തിരികെ വരാൻ ഇത്രയും സമയം എടുക്കേണ്ടി വന്നൂ…ഏത്ര

💬 Comments

View all comments