Chapter Title : അങ്ങനെ ആ ബസ്സിൽ [Arrow]
അവളും, അവളെ കണ്ടപ്പോൾ ഞാനും ഒരേ പോലെ ഞെട്ടി. അവൾ എന്ന് പറഞ്ഞാൽ എന്റെ അയൽവാസി ആയിരുന്നു, പിന്നെ ഞങ്ങൾ ഒൻപത്തിലോ മറ്റോ പഠിക്കുന്ന സമയത്ത് അവർ സ്ഥലം മാറിപ്പോയി മീൻസ് അത്ര അകലേക്ക് ഒന്നും അല്ല മെയിൻ റോഡിനോട് ചേർന്ന് ഒരു സ്ഥലം ചുളുവിലക്ക് കിട്ടിയപ്പോൾ അവർ അങ്ങോട്ട് മാറി ഒരു നാല് സ്റ്റോപ്പ് അപ്പുറം, സൊ എന്റെ ബാല്യകാല സുഹൃത്ത് ആയിരുന്നു, പോരാത്തതിന് ഒന്നാം ക്ലാസ് മുതൽ ഇപ്പോ ഈ ഡിഗ്രി കാലഘട്ടത്തിൽ വരേ അവൾ എന്റെ ക്ലാസ്സ്‌മേറ്റ് കൂടെ ആണ്. പക്ഷെ എന്ത് കാര്യം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് തന്നെ ഒന്നോ രണ്ടോ കൊല്ലം ആയിരിക്കുന്നു. സംഗതി പത്തിലോ മറ്റൊ വെച്ച് ഉണ്ടായ സൗന്ദര്യ പിണക്കം ആണ്, എന്താണ് കാര്യം എന്ന് പോലും ഞാൻ ശരിക്കും ഓർക്കുന്നില്ല. എന്തോ ഒരു ഈഗോ കാരണം ഞങ്ങൾ പരസ്പരം മിണ്ടില്ല, ആ പിണക്കം അങ്ങനെ തന്നെ തുടർന്നുപോരുന്നു.
ആ ബസ്റ്റോപ്പിൽ നെടുനീളത്തിൽ ഞാൻ ഇരിക്കുന്ന കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ അവൾ അവിടെ ഇരുന്നു. ഞാനും മൈന്റാൻ നിന്നില്ല. ഒരു ലോഡ് പുച്ഛം മുഖത്തു വാരി വിതറിയിട്ട് ഞാൻ മഴയും നോക്കി ഇരുന്നു. അധികനേരം ആ മരമോന്ത കാണേണ്ടി വന്നില്ല, ശ്രീ മുരുകൻ വന്നു. അത് ഞങ്ങളുടെ റൂട്ടിൽ ഓടുന്ന ബസ് ആണ്. നല്ല തിരക്ക്, ബസ് മുഴുവൻ കുട്ടികളാണ്. എങ്ങനെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന തോന്നൽ മൂലം ഞാൻ അതിൽ വലിഞ്ഞു കയറി. ഒരുവിധം കയറിപ്പറ്റിഎന്ന് പറഞ്ഞാ മതിയല്ലോ. അടുത്ത സ്റ്റോപ്പിൽ ആള്
💬 Comments
View all comments