Chapter Title : അങ്ങനേ അഖില ഒരു മോഡൽ ആയി [Raja Master]
ചോദ്യം കേട്ട് ഞാൻ ആവേശത്തിലായി. എന്റെ ഉള്ളിലെ ആഗ്രഹം പുറത്തെടുക്കാൻ ഒരു അവസരം കിട്ടിയതുപോലെ.
അഖ്ഖി: "അയ്യോ രാഹുൽ, എനിക്കും അതിന് ആഗ്രഹമുണ്ട്! പക്ഷെ എവിടെ പോകണം, എങ്ങനെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല."
രാഹുൽ: "പോർട്ട്ഫോളിയോ ഉണ്ടോ?"
അഖ്ഖി: "ഇല്ല..."
രാഹുൽ: "എന്നാൽ ആദ്യം അത് ചെയ്യണം. ഒരു പോർട്ട്ഫോളിയോ ആണ് ഒരു മോഡലിന്റെ മുഖമുദ്ര."
അഖ്ഖി: "ശരി, ഞാൻ ചെയ്യാം. അതിന് ഏകദേശം എത്ര രൂപ വേണ്ടി വരും?"
രാഹുൽ: "ഒരു നല്ല പോർട്ട്ഫോളിയോയ്ക്ക് 50,000-60,000 രൂപയെങ്കിലും ആകും. നന്നായി ചെയ്താൽ മാത്രമേ പ്രയോജനമുള്ളൂ."
ആ തുക കേട്ടപ്പോൾ ഞാൻ ഒന്ന് പതറി.
അഖ്ഖി: "അയ്യോ, അത്രയും പൈസ എന്റെ കയ്യിൽ ഇപ്പോൾ എടുക്കാനില്ലല്ലോ രാഹുൽ..."
രാഹുൽ: "സാരമില്ല അഖ്ഖി. ഞാൻ ഒരു വഴി കണ്ടെത്താം. എന്റെ സുഹൃത്ത് റാം ഒരു നല്ല ഫോട്ടോഗ്രാഫറാണ്. ഞാൻ നാളെത്തന്നെ നിനക്കുവേണ്ടി ഷൂട്ട് ഫിക്സ് ചെയ്യാം."
രാഹുലിന്റെ ആ വാക്ക് എനിക്ക് വലിയ ആശ്വാസമായി. എന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവൻ കാണിച്ച താൽപ്പര്യത്തിൽ എനിക്ക് അതിയായ സന്തോഷം തോന്നി. ഞാൻ ഉടൻ തന്നെ അവന്റെ വാഗ്ദാനം സ്വീകരിച്ചു.
അടുത്ത ദിവസം:
ഞാൻ റാമിന്റെ ഫ്ലാറ്റിലേക്ക് പോയി. അവിടെ അവൻ ഒരു ചെറിയ സ്റ്റുഡിയോ സ്ഥലം സജ്ജമാക്കിയിരുന്നു. വലിയ ഒരടുപ്പമില്ലെങ്കിലും ആവശ്യത്തിന് സൗകര്യമുണ്ടായിരുന്നത് കൊണ്ട് എനിക്ക് സുഖകരമായി തോന്നി. രാഹുൽ എന്നെ കാത്ത് അവിടെയുണ്ടായിരുന്നു.
റാം എന്നെ കണ്ടയുടനെ ചിരിച്ചുകൊണ്ട് എന്റെ വിവരങ്ങൾ തിരക്കി.
റാം: "നല്ല ബോഡിയാണല്ലോ അഖ്ഖി. ഇതിന് മുൻപേ ഇത്തരം ഷൂട്ടുകൾ ചെയ്യേണ്ടതായിരുന്നു. എന്തായാലും നന്നായി. നമുക്ക് തുടങ്ങാം. അതിന് മുൻപ്, നിനക്ക് ഏത് തരം പരസ്യങ്ങളിലാണ് കൂടുതൽ താല്പര്യം എന്നറിയാമോ?"
അഖ്ഖി: "ഞാൻ ഇതുവരെ പ്രത്യേകിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷെ, മിക്കവാറും എല്ലാ തരത്തിലുള്ള ഷൂട്ടുകളും ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ."
റാം: "എങ്കിൽ നമുക്ക് സാരി മോഡലിംഗിൽ നിന്ന് തുടങ്ങാം. അതിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ്. ഒരുപാട് അവസരങ്ങൾ കിട്ടും."
അഖ്ഖി: "ശരി, എനിക്കിഷ്ടമാണ്."
റാം: "ഓക്കെ. എങ്കിൽ ആ മേക്കപ്പ് റൂമിൽ പോയി
💬 Comments
View all comments