0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 982

അതിന്‍റെ ഉള്ളില്‍” “ഉം നാളെ നമുക്ക് പോകാം” “ഉം അതെ നാളത്തെ ദിവസത്തിന്‍റെ പ്രത്യകത അറിയാലോ അല്ലെ” “ഓ അറിയാവേ” “ഉം എന്നാല്‍ കൊള്ളാം” ഫോണ്‍ നിശബ്ദമായി... പിറ്റേ ദിവസത്തെ പുലര്‍ക്കാലം മറ്റെല്ലാവരും എണീക്കുന്നതിനു മുന്നേ വിനു എണീറ്റു,,,വേഗത്തില്‍ തന്നെ പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു വിനു തിരക്കിട്ട് ടൌണിലേക്ക് പോയി ..ഇന്ന് ആയിഷയുടെ പിറന്നാള്‍ ആണു..അതാണ്‌ ഇന്നലെ അവള്‍ പറഞ്ഞത്...അവള്‍ക്കായി ടൌണില്‍ നിന്നും മനോഹരമായ ഒരു ഗിഫ്റ്റും വാങ്ങി വിനു ആ പഴയ കെട്ടിടത്തിന്‍റെ അവിടേക്ക് കുതിച്ചു.. ആരും അറിയണ്ട ഈ സ്ഥലം എന്ന് ആയിഷ പറഞ്ഞതുകൊണ്ട് അവന്‍ കൂട്ടുക്കരോട് പോലും ഒന്നും പറഞ്ഞിരുന്നില്ല...ആയിഷ അവനെ കാത്തു ആ വലിയ കെട്ടിടത്തിന്‍റെ ബാക്ക് വശത്തു നില്‍ക്കുന്നുണ്ടായിരുന്നു...ആദ്യമായാണ് അവന്‍ അവിടേക്ക് വരുന്നത്..ആയിഷയുടെ ധൈര്യം അവന്‍ സമ്മതിച്ചു കൊടുത്തു.. അവളെ കണ്ടപ്പാടെ അവന്‍ ഗിഫ്റ്റ് അവള്‍ക്കു കൊടുക്കാന്‍ തുനിഞ്ഞു.. “നിലക്ക് മാഷേ ആ അറയില്‍ കയറിയിട്ട് മതിന്നെ,,ഇന്നൊരു ദിവസം മുഴുവന്‍ ഞാന്‍ എന്‍റെ സുല്‍ത്താന്റെ കൂടെ തന്നെ ഇല്ലേ” അത് ശരി ആണെന്ന് വിനിവിനും തോന്നി..അവരിരുവരും താക്കോല്‍ എടുക്കാനായി കിഴക്കേ ഭാഗത്തേക്ക് നടന്നു...അത്യാവശ്യം നല്ല രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന ആ കാട്ടിലൂടെ നടന്നാല്‍ ആരും തന്നെ പുറത്തു നിന്നും കാണില്ല. അവള്‍ പറഞ്ഞതുപ്പോലെ ആ വലിയ മരത്തിനു അടുത്തേക്ക് അവരെത്തി ..വിനു ചുറ്റും നോക്കി വല്ലാത്തൊരു ഭീകരാന്തരീക്ഷം തന്നെ...കണ്ടിട്ട് പേടി തോന്നുന്നു..പക്ഷെ ആയിഷ ഒരു കൂസലും ഇല്ലാതെ നില്‍ക്കുകയാണ്.. ആയിഷയുടെ ദൈര്യം വീണ്ടും വിനുവിനെ അത്ഭുതപ്പെടുത്തി...മരത്തിനു സൈഡിലായി കാടുകള്‍ മൂടപ്പെട്ട ഒരു സ്ഥലത്തായി ഒരു ചെറിയ മണ്‍ പുറ്റ് കണ്ട

💬 Comments

View all comments