Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]
ചെറു ഇടവും കിട്ടും എന്നുള്ളതും ചിത്രങ്ങളുടെ എണ്ണം കൂട്ടി.... പലരുടെ ചിത്രങ്ങളും ഇഷ്ട്ടപ്പെട്ട രാജാവ് പലതും വാങ്ങി പലതും കൊടുത്തു അങ്ങനെ നാട് കാണാന്‍ തുടങ്ങി..മുക്കുവന്മാരുടെ ഊഴമാണ് അടുത്തത്...വിശേഷ ദിവസങ്ങളില്‍ മാത്രമേ അത്രയും താണ ജാതിയില്‍ പെട്ടവര്‍ക്ക് രാജാവിനെ അടുത്ത് കാണാന്‍ അനുവാധാമുണ്ടാകു....അതും ഇദ്ദേഹം രാജവയത്തിനു ശേഷം നടത്തിയ ചില മാറ്റങ്ങളില്‍ ഒന്ന്... എല്ലാവരേം കണ്ടു പല്ലക്കില്‍ ചെറു ശീതള പാനിയങ്ങള്‍ കുടിക്കുന്നതിനിടക്കാണു വീരഗജസിംഹന്റെ കണ്ണില്‍ ആ പെണ്‍കുട്ടിയുടെ മുഖം തടഞ്ഞത്.. സുന്ദരിയും സുമുഖയും ആയിരുന്നു അവള്‍...കറുത്ത നിറമെങ്കിലും അവളുടെ കണ്ണുകള്‍ വെള്ളാരം കണ്ണ് പോലെ തിളങ്ങി..ചെറിയ അധരങ്ങളും വട്ടമുഖവും രാജാവിന്‍റെ കണ്ണുകളില്‍ അവളോട് പ്രേമം അണപ്പോട്ടി ഒഴുകി...പക്ഷെ പ്രശനം രണ്ടാണ് ഒന്ന് രാജാവിനു ഇപ്പോള്‍ തന്നെ രണ്ടു ഭാര്യമാരുണ്ട്..രണ്ടാമത് അവള്‍ ഒരു മുക്കുവ പെണ്ണാണ് എന്നുള്ളതും ആണ്...പക്ഷെ രാജാവിനു എന്ത് നിയമങ്ങള്‍.. ഉടനെ തന്നെ രാജാവ് പല്ലക്ക് നിര്‍ത്തി ഇറങ്ങി..എല്ലാവരും അദ്ധേഹത്തെ താണ് വണങ്ങി...ജാതിയുടെ ഈറ്റില്ലം മനസില്‍ പേറുന്ന മന്ത്രി പുങ്കവന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പക്ഷെ അത് സഹിച്ചില്ല....ഇവരെ കാണാന്‍ അദ്ദേഹം വരുന്നതെ തെറ്റ് അതിന്‍റെ ഇടയില്‍ ഇതും പക്ഷെ രാജാവാണ് മിണ്ടിയാല്‍ തല പോകും.... വീരഗജസിംഹന്‍ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെന്നപ്പോള്‍ അവള്‍ ഭയം കൊണ്ട് അല്‍പ്പം പിന്നോട്ട് നിന്നു..പ്രാകൃതമായ ഒരു വസ്ത്രം ആണ് അവള്‍ അണിഞ്ഞിരിക്കുന്നത്....രാജാവിനെ കണ്ട അവള്‍ തൊഴുതു തല കുനിച്ചു നിന്നു.. “എന്താണ് നിന്‍റെ പേര്?” അവളെ നോക്കി രാജാവ് ചോദിച്ചു, “അവന്തിക” “ആഹ അവന്തിക ..നാമം ബഹു കേമം...” “അടിയന്‍റെ മകളാണ്..അടുത്തേക്ക് നീങ്ങി നിന്നു ഒരാള്‍ കുനിഞ്ഞു നിന്നു കൈ
💬 Comments
View all comments