Chapter Title : അനിത ടീച്ചർ 2 [Amar]
പറ്റാണ്ടാവുമ്പോ അത് ഉണ്ടാക്കാൻ ഒരു ചേച്ചിയെ വിളിച്ചോണ്ട് വരുന്നതാണ് കല്ല്യാണം.. !
അനിത ടീച്ചർക്ക് ചിരി പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നില്ല, എന്നാലും ചിരി അടക്കിപ്പിടിച്ചു ടീച്ചർ ചോദിച്ചു "നിന്നോട് ഇത് ആര് പറഞ്ഞു "?
മോനുട്ടൻ:എന്നോട് ഇത് ആരും പറഞ്ഞതല്ല.. ഞാൻ കേട്ടതാ.. അപ്പറത്തെ ജമീല താത്ത പറഞ്ഞത്..
അനിത ടീച്ചർ :ജമീല താത്ത എന്താ പറഞ്ഞേ?
മോനുട്ടൻ:ജമീല താത്ത അമ്മയോട് പറയാണ് "എനിക്ക് വയ്യാണ്ടായി.. ഇനി മുനീറിനോട് ഏതേലും പെണ്ണിനെ വിളിച്ചോണ്ട് വരാൻ പറയണം എന്ന് "
ഇത് കേട്ട് അനിത ടീച്ചർ പൊട്ടി പൊട്ടി ചിരിച്ചു…
മോനുട്ടൻ:എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ.. എന്നിട്ട് പിറ്റേ മാസം മുനീർക്കന്റെ കല്ല്യാണം കഴിഞ്ഞല്ലോ..
അനിത ടീച്ചർ :അതിനു മോനുട്ടൻ പറഞ്ഞത് തെറ്റാണെന്നു ഞാൻ പറഞ്ഞോ?
മോനുട്ടൻ:പിന്നെതിനാ എന്നെ കളിയാക്കി ചിരിച്ചേ?
അനിത ടീച്ചർ :കളിയാക്കിയത് അല്ല കുട്ടാ.. എനിക്ക് ഇതുവരെ അറിയത്തില്ലായിരുന്നു.. കല്ല്യാണം എന്താന്ന്.. ഇത്ര വലുതായിട്ടും ഇത് അറിയാത്ത ഞാൻ ഒരു പൊട്ടി ആണെല്ലോ എന്നോർത്ത് ചിരിച്ചതാ..
മോനുട്ടൻ:ആണോ എന്നാ ചിരിച്ചോ ട്ടോ..
അവർ നടന്ന് അനിത ടീച്ചറെ വീട്ടൽ എത്തുമ്പോൾ ഉമ്മറത്ത് രാമേട്ടൻ ഇരിക്കുന്നു.. മോനുട്ടൻ സന്തോഷത്തോടെ ഓടി അച്ഛന്റെ അടുത്തെത്തി..
ടീച്ചറും വന്നു കയറി, നോക്കുമ്പോൾ ടീച്ചറെ അമ്മയുടെ കാലിൽ ഒരു കെട്ട്..
അനിത ടീച്ചർ :യ്യോ ഇതെന്ത് പറ്റി?
രാമേട്ടൻ :അമ്മ ഒന്ന് വീണു.
അനിത ടീച്ചർ :അയ്യോ എവിടെ?
അമ്മ :സാരല്യ.. മുറ്റത്തൊന്നു തെന്നിയതാ..
അനിത ടീച്ചർ :നോക്കണ്ടേ അമ്മേ..
രാമേട്ടൻ :അമ്മ മഴ വരുന്നുണ്ട് എന്ന് തോന്നിയപ്പോ ഉണക്കാൻ ഇട്ട
💬 Comments
View all comments