Chapter Title : അനിത ടീച്ചർ 2 [Amar]
നിലത്തു വീഴുന്ന ഗ്ലാസിന്റെ ശബ്ദം കേട്ടാണ് ടീച്ചർ കുളിമുറിയിൽ നിന്ന് ഇറങ്ങിയത്,
അനിത ടീച്ചർ :എന്താടാ ഈ കാട്ടി വെച്ചേ..
മോനുട്ടൻ :അത് അമ്മക്ക് ഗുളിക കൊടുക്കാൻ…
അവൻ നിന്നു പരുങ്ങി…..
അനിത ടീച്ചർ :നിന്നെ ഞാൻ ഉണ്ടല്ലോ.. സൂക്ഷിച്ച് ചെയ്യേണ്ടേ?
ടീച്ചർ ശബ്ദം കനപ്പിച്ചു…
മോനുട്ടന്റെ മുഖം ചെറുതായൊന്നു വാടി..
അനിത ടീച്ചർ മെല്ലെ മറ്റൊരു ഗ്ലാസ്സിൽ വെള്ളമെടുത്ത് അവന്റെ കൈയ്യിൽ കൊടുത്തു…
"ഇനി ഇതും പൊട്ടിക്കണ്ട" ടീച്ചർ ദേഷ്യത്തിൽ പറഞ്ഞു, അവൻ അനുസരണയോടെ ഇല്ലെന്ന് തലയാട്ടി…
ഭക്ഷണം കഴികുംപ്പോഴും അവന്റെ മുഖം വാടി തന്നെ നിന്നു... അനിത ടീച്ചർ അവനെ കുറേശ്ശേയായി തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മുഖം കനത്തു തന്നെ നിന്നു…
" ഞാനിന്ന് അമ്മേടെ അടുത്താ കിടക്കണത് " അവൻ ശാഠ്യം പിടിച്ചു…
അവൻ നേരെ അമ്മേടെ അടുത്ത് പോയി കിടന്നു…
അമ്മ: നീ അനിതയോട് പിണക്കമാണോ…
മോനുട്ടൻ: ഹാ... തെറ്റി…
അമ്മ: അവള് പാവമല്ലേ…
മോനുട്ടൻ: അല്ല.. എന്നെ എപ്പളും ചീത്ത പറയും... ഇനി മിണ്ടൂലാ..ഞാൻ…
അവൻ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു…
അടുക്കളയിലെ പണിയെല്ലാം ഒതുക്കി അനിത ടീച്ചർ എത്തിയപ്പോഴേക്കും അവൻ അമ്മേടെ കൂടെ ഉറങ്ങിയിരുന്നു... ടീച്ചർ വന്ന് അവനെ പുതപ്പിച്ചു..അവന്റെ തലയിലൊന്ന് തലോടി…
അമ്മ: അവനെ ഇങ്ങനെ എല്ലാറ്റിനും ചീത്ത പറയല്ലേ ട്ടോ .. അനിതെ , അറിയാഞ്ഞിട്ടല്ലെ…
അതിന് മറുപടി എന്നോണം ടീച്ചർ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...എന്നിട്ട് ലൈറ്റ് ഓഫാക്കി ടീച്ചറെ റൂമിലേക്ക് നടന്നു…
രാവിലെ ചപ്പാത്തികുള്ള പൊടി കുഴക്കുകയാണ് അനിത ടീച്ചർ.. അപ്പോഴാണ് പിന്നിൽ നിന്ന്
💬 Comments
View all comments