Chapter Title : അനിത ടീച്ചർ 2 [Amar]
ടീച്ചർ ദേഷ്യം കൊണ്ട് എന്തൊക്കെയോ പറഞ്ഞു,
മോനുട്ടൻ കരഞ്ഞു കൊണ്ട് അമ്മയുടെ അടുക്കലേക്ക് ഓടി,
എന്താ അനിതെ നീ ഇങ്ങനെ, അവനെ കരിയിപ്പിച്ചല്ലോ , അമ്മ തന്റെ സാരിത്തുമ്പ് കൊണ്ട് അവന്റെ കണ്ണീരൊപ്പി കൊണ്ട് ചോദിച്ചു
,"ഒയ്യോ അപ്പോഴേക്കും കരഞ്ഞോ എന്റെ മോനുട്ടൻ ടീച്ചർ വൃത്തിയായി വിരിച്ചു വെച്ചതല്ലേ.. അത് വൃത്തികേടാക്കിയപ്പോ ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ..സോറി ട്ടോ" ടീച്ചർ അവന്റെ മുഖം കോരിയെടുത്തുകൊണ്ട് പറഞ്ഞു..
അവൻ തല താഴ്ത്തി തന്നെ നിന്നു",നിനക്ക് എന്റെ ബെഡിൽ കിടക്കണോ"? ടീച്ചർ ചെറിയ പുഞ്ചിരിയോടെ ചോദിച്ചു
, "ഹം"അവൻ തലയാട്ടി..
നീയെന്നെ രാത്രിയിൽ ചവിട്ടി താഴെ ഇടുവോടാ? ടീച്ചർ ചിരിച്ചു കൊണ്ട് ചോദിച്ചു..
അവൻ തോളുകൾ ഇളക്കി ഇല്ലന്ന് കാണിച്ചു..
ഹം.. ന്നാ പോയി മുള്ളീട്ട് പോയി കിടന്നോ..ഞാൻ വാതിലൊക്കെ അടച്ചിട്ടു വരാം..ടീച്ചർ വാത്സല്യത്തോടെ പറഞ്ഞു..
അവന്റെ മുഖത്തു സന്തോഷം മിന്നി മറഞ്ഞു.
ടീച്ചർ അമ്മയ്ക്ക് മരുന്നും എടുത്ത് കൊടുത്ത് വാതിലുകൾ അടക്കാൻ പോയി……
പുറത്തു മഴ ചെറുതായി പൊടിഞ്ഞു തുടങ്ങീട്ടുണ്ട്..ഉമ്മറത്തെ കസേരകൾ എല്ലാം അടുക്കിയിട്ട് ശേഷം കോഴി കുഞ്ഞുങ്ങൾ മൂന്നെണ്ണം ഉണ്ട്, അതിനേം ഒന്ന് പോയി നോക്കി ശേഷം ടീച്ചർ വാതിൽ എല്ലാം അടച്ച് തന്റെ റൂമിൽ എത്തി,
നോക്കുമ്പോൾ മോനുട്ടൻ ഉറങ്ങിയിരുന്നു, ടീച്ചർ അവനെ കുറച്ചു നേരം നോക്കി നിന്നു..,
ഇത്രേം പുകിലൊക്കെ ഒപ്പിക്കുന്ന ആൾ ആണെന്ന് കണ്ടാൽ പറയോ..
ടീച്ചർ അവന്റെ തലമുടിയിൽ മെല്ലെ തലോടി, ടീച്ചറെ മുഖത്തു വാത്സല്യം തുളുമ്പുന്നു ണ്ടായിരുന്നു, പതിയെ അവനെ ഒരു പുതപ്പ് എടുത്ത് പുതപ്പിച്ചു, ലൈറ്റുകൾ അണച്ചശേഷം ടീച്ചറും അവന്റെ
💬 Comments
View all comments