Chapter Title : അനിത ടീച്ചർ 4 [Amar]
അമ്മയുടെ മദ്ധ്യസ്ഥം ഏറ്റു…
അനിത ടീച്ചർ : മ്... ഇനി... അമ്മയും ...മോനും കൂടി ആയിക്കോ... രാമേട്ടൻ വന്ന് ചോയിക്കുംമ്പോ... അമ്മ പറഞ്ഞോണം….
അമ്മ: എന്തേലും പറ്റ്യാല് ... ഞാൻ പറഞ്ഞോളാം... രാമനോട് …. നീ പോയ്ക്കോടാ.. കുട്ടാ…
സന്തോഷത്തിൽ മോനുട്ടൻ അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്ത് ചാടി... ചാടി കളിസ്ഥലത്തേക്ക് പാഞ്ഞു….
ഉച്ചയ്ക്ക് ഊണിന്റെ സമയമായപ്പോഴേ മോനുട്ടൻ എത്തി…
അനിത ടീച്ചർ : ശ്ശോ...എന്ത് നാറ്റമാടാ... പ്പോയി കുളിക്ക്….
വിയർത്ത് കുളിച്ച് വന്ന മോനുട്ടനോടായി ടീച്ചർ പറഞ്ഞു…
കുളിയും കഴിഞ്ഞ് ഊണ് കഴിക്കുമ്പോഴാണ് അമ്മയുടെ പ്രശംസ….
അമ്മ : കണ്ടോ …. അനിതെ... നീയ്യല്ലെ പറഞ്ഞേ... എന്റെ കുട്ടിക്ക് ഒന്നും.. പറ്റില്യാല്ലോ.. അവൻ നല്ല കുട്ടിയായി ഇപ്പം... അല്ലേടാ ….
മോനുട്ടൻ ഗമയോടെ അനിത ടീച്ചറെ ഒന്ന് നോക്കി…
അനിത ടീച്ചർ ഒരു ചെറുചിരി അവന് സമ്മാനിച്ചു….
" ടീച്ചറേ…. അനിത ടീച്ചറേ… " പുറത്തുന്നുള്ള ആരുടെയോ വിളികേട്ടാണ് ടീച്ചർ ഉമ്മറെ ത്തെത്തിയത്…
അനിത ടീച്ചർ: യ്യോ... ആരിത് വേണു മാഷോ… കേറി ഇരിക്ക് മാഷെ… ഊണ് കഴിച്ചായിരുന്നോ…
വേണു മാഷ്: ഹാ... കഴിച്ചു... ടീച്ചറെ …. ഞാനൊരു അർജെൻഡ് കാര്യം പറയാനാണ് വന്നത്…
മാഷ് അൽപ്പം ധ്യതിയോടെയാണ് അത് പറഞ്ഞത്…
അനിത ടീച്ചർ : ഒരു മിനുറ്റ് …. ഞാനീ കൈയ്യൊന്ന് കഴുകീട്ട് വരാം….
വേണു മാഷ് : ഓ... ആയിക്കോട്ടോ….
അപ്പോഴേക്കും മോനുട്ടൻ അങ്ങോട്ടെത്തി….
വേണു മാഷ് : ഹല്ല …. ആരീത് …. നീയിപ്പം ഇവിടുത്തുകാരനായി അല്ലേ ….
അമ്മ: ഹ
💬 Comments
View all comments