0%

Chapter Title : അനിതയുടെ ജീവിതം [വേതാളം]

Author : Kambikathakal Read All Parts 80

അനിതയുടെ ജീവിതം

Anithayude Jeevitham Author വേതാളം

ഇവിടുത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാർ ആയ സിമോണ യുടെയും സ്മിത ചേച്ചിയുടെയും ആവശ്യപ്രകാരം ആണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത് ?? അതുകൊണ്ട് തന്നെ തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കുക… ഇഷ്ടപ്പെട്ടില്ല എങ്കിൽ തുറന്നു പറയുക..?? ______________________________


"അനിത ഞാൻ ഇറങ്ങുവാ "

തന്റെ ഭർത്താവായ റോയിയുടെ ശബ്ദം കെട്ടനവൾ വാതിൽക്കലേക്ക് വന്നത് .

" ശരി റോയി, വൈകിട്ട് നേരത്തെ വരനെട്ടോ... "

അവൻ വരാമെന്ന് പറഞ്ഞു ജോലിക്ക് പോകാനായി ഇറങ്ങി.

അപ്പോളാണ് അകതിരുന്ന അവളുടെ മൊബൈൽ ഫോൺ ശബ്ദിച്ചത്. അവൾ ഫോൺ തന്റെ ചെവിയോട് ചേർത്തു. അവളുടെ ഉറ്റ സുഹൃത്ത് ആയിരുന്ന മരിയ ആയിരുന്നു ഫോണിൽ...

"ഹലോ ,ചില്ലറപൈസെ ... എന്തൊക്കെ ഉണ്ട് വിശേഷം...? "

മരിയയെ കോളേജിൽ എല്ലാരും അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്.

"എടീ പോത്തേ വിശേഷം പറയാനല്ല ഞാൻ വിളിച്ചത്. വരുണിന്റെ ബൈക്ക്
ആക്സിഡന്റ് ആയി അൽപ്പം ക്റിട്ടിക്കൽ ആണ്...
ഇടക്കൊന്നു ബോധം വന്നപ്പോൾ നിന്നെ കാണണം എന്ന് പറഞ്ഞു. നീയൊന്ന് വേഗം തന്നെ ഹോസ്പിറ്റലിലോട്ട് വാ."

അനിത വേഗം തന്നെ തന്റെ കുഞ്ഞിനെ യും എടുത്തു ആശുപത്റിയിലേക്ക് യാത്രയായി. അവൾ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. നേരെ അവൾ ഐസിയു വിന്റെ മുന്നിലേക്ക് ചെന്നു. അവിടെ വരുണിന്റെ അമ്മ സുമയും മരിയയും നിൽക്കുന്നുണ്ടായിരുന്നു.

അനിതയെ കണ്ടപോളേക്കും മരിയ അവളുടെ അടുത്തേക്ക് വന്നു .

"വരുണിന് ഇപ്പോൾ എങ്ങനെയുണ്ട് ...?"

"ഒന്നും പറയാറായിട്ടില്ല എന്നാടി ഡോക്ടർ പറഞ്ഞത്. ഇടക്കൊന്നു ബോധം വരും...." മരിയ പറഞ്ഞു.

അനിത കുഞ്ഞുമായി അവിടെയുള്ള കസേരയിൽ ഇരുന്നു പഴയതൊക്കെ ആലോചിക്കുവാൻ തുടങ്ങി.

അനിത പാലക്കാട് ജില്ലയിലെ ഗ്രാമത്തിൽ ജനിച്ച ഒരു നാടൻ പെൺകുട്ടി, പ്ലസ് ടുവിന് നല്ല മാർക്ക് ലഭിച്ച അവള് എൻജിനീയറിങ് പഠിക്കാനായി എറണാകുളത്തുള്ള കോളജിൽ അഡ്മിഷൻ കിട്ടി.

കോളജിലെ ആദ്യ ദിനത്തിലാണ് അവൾ വരുണിനെ കാണുന്നത് . തന്നെ റാഗിങ്ങിൽ നിന്ന് രക്ഷിച്ച വരുണിനോട് അവൾക്ക് ഒരു ആരാധന തോന്നിയിരുന്നു. വരുണിനും അതുപോലെ തന്നെ ആയിരുന്നു..

💬 Comments

View all comments