Chapter Title : അനിതയുടെ കാമം [Sreenath]
സമയം പോയത് എന്ന് പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് പോയി. വാഷ് ബേസിനിൽ കയ്യ് കഴുകിക്കൊണ്ട് നിന്നപ്പോൾ അനന്തുവും വന്നു. മുന്നിലെ കണ്ണാടിയിലൂടെ അവൾ അനന്തു തന്നെ കണ്ണെടുക്കാതെ നോക്കുന്നത് ശ്രദ്ധിച്ചു. തൻ്റെ നിതംബത്തിലേക്ക് ആണ് നോട്ടം എന്നവൾക്ക് മനസ്സിലായി. അധികം നിൽക്കാതെ അവൾ കയ്യ്കഴുകി അവിടെ നിന്നും പോയി.
വേഗം ഭക്ഷണം കഴിച്ച് അനിത പ്രിയ സുഹൃത്ത് ദിവ്യയെ കാണാൻ ഓടി. കഴിഞ്ഞ ഒരാഴ്ച ദിവ്യ ലീവ് ആയിരുന്നതിനാൽ കുറേ കാര്യങ്ങൾ പറയാനുണ്ട്. വാതിൽക്കൽ തന്നെ ദിവ്യ കാത്തുനിൽപുണ്ട്. ചെന്നപാടെ ദിവ്യ അനിതയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു. എന്നിട്ട് സ്ഥിരം നൽകാറുള്ള ചോക്കലേറ്റ് ഒരെണ്ണം അവളുടെ കയ്യിൽ കൊടുത്തു. "ഇത് നിനക്ക് സ്പെഷ്യൽ", ദിവ്യ പറഞ്ഞു. "വാ, താഴേക്ക് പോകാം" എന്ന് പറഞ്ഞുകൊണ്ട് അനിത ദിവ്യയെ സ്ഥിരം മരച്ചുവട്ടിലേക്ക് കയ്യ്പിടിച്ചു വലിച്ചു. ആരും അധികം ചെല്ലാത്ത ഒരു കോണിൽ മരച്ചുവട്ടിലെ പടിക്കെട്ടിൽ അവർ ഇരുന്നു.
"പിന്നെ പറയൂ നിൻ്റെ വിശേഷങ്ങൾ, കുറേ ഉണ്ട് എന്നല്ലേ മെസ്സേജ് അയച്ചത്, എന്തായി വിഷമം ഒക്കെ മാറിയോ. എൻ്റെ ടിപ്സ് ഉപയോഗം വന്നോ" - ചിരിച്ചു കൊണ്ട് ദിവ്യ ചോദിച്ചു. അനിത ഒരാഴ്ചത്തെ കഥ പറഞ്ഞു തുടങ്ങി - "നീ പറഞ്ഞ പോലെ വിഷമം ഒക്കെ ഞാൻ മാറ്റിവെച്ചു. അല്ലെങ്കിലും ചേട്ടൻ ഇനി മാറാൻ ഒന്നും പോകുന്നില്ല. എപ്പോഴും കളിയാക്കലും ദേഷ്യവും തന്നെ. സ്നേഹം പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ. പിന്നെ വീട്ടുകാര്യങ്ങൾ നടന്നുപോകുന്നു. അത് തന്നെ വലിയകാര്യം". ദിവ്യ ഇടക്ക് കയറി - "അതൊക്കെ അത്രേ ഉള്ളു. ഞാനും മാറ്റാൻ ഒക്കെ
💬 Comments
View all comments