0%

Chapter Title : അനിയന്റെ കൂട്ടുകാരൻ 3 [Jaseem]

Author : kkstories Read All Parts 10.4K

അനിയന്റെ കൂട്ടുകാരൻ 3

Aniyante Koottukaaran Part 3 | Author : Jaseem

[ Previous Part ] [ www.kkstories.com]


താഴെ നിന്നും ലാന്റ്ഫോണ് റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ജനലിലൂടെ നോക്കുമ്പോൾ പുറത്ത് ഇരുട്ട് പരന്നിട്ടുണ്ട്. സമയം പോയതറിഞ്ഞില്ല. ഒന്ന് മയങ്ങിപ്പോയി. ഞാൻ എണീറ്റു. പെട്ടെന്ന് അക്കുവും ചാടി എണീറ്റു. അവൻ ചുറ്റും അവന്റെ വസ്ത്രങ്ങൾ തിരയുകയാണ്.

ഞാൻ വേഗം ഫോണെടുക്കാൻ താഴേക്ക് ഇറങ്ങിപ്പോയി. താഴെ എത്തിയപ്പോഴേക്കും ഫോൺ കട്ടായി. നമ്പർ നോക്കിയപ്പോൾ മാമന്റെ വീട്ടിന്നാണ്. ഉമ്മയായിരിക്കും. ഞാൻ അങ്ങോട്ട് ചെല്ലാൻ വൈകിയത് കൊണ്ടായിരിക്കും. ഞാൻ സമയം നോക്കി. 7:30 ആയിട്ടുണ്ട്. ഞാൻ തിരിച്ചു വിളിച്ചു. ഉമ്മ തന്നെയാണ് ഫോൺ എടുത്തത്.

ഉമ്മ : “ ഹലോ…”

ഞാൻ : “ ആ… ഹലോ… എന്താ വിളിച്ചത് ?”

ഉമ്മ : “ ഒന്നൂല്യ… നീ അവിടെത്തന്നെയുണ്ടോ എന്നറിയാൻ വിളിച്ചതാ… ”

ഞാൻ : “ ഞാനിവിടുണ്ട്… എങ്ങോട്ടും പോയില്ല… ഉറങ്ങിപ്പോയി.”

ഉമ്മ : “ ആ… അതേതായാലും നന്നായി… പിന്നെ… നീ എപ്പോഴാ വരുന്നെ… ?”

ഉമ്മയോട് സംസാരിച്ചിരിക്കുന്നതിനിടക്ക് അക്കു എന്റെ പിറകിലൂടെ വന്ന്

“ഞാൻ പോവട്ടെ”

എന്ന് ആംഗ്യം കാണിച്ചു. ഞാൻ

“നിൽക്ക്”

എന്ന് ആംഗ്യ ഭാഷയിൽ കാണിച്ചപ്പോൾ

“ ഉമ്മ അന്ന്വേഷിക്കുന്നുണ്ടാവും… പോവട്ടെ… ബൈ…”

എന്ന് ശബ്ദം പുറത്തു വരാതെ ചുണ്ടുകൾ മാത്രം അനക്കിക്കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ

“ നീ പോയിട്ട് ഇങ്ങോട്ടു തന്നെ വാ…”

എന്ന് കൈവീശി ആംഗ്യം കാണിച്ചു. അവൻ

💬 Comments

View all comments