Chapter Title : അനിയത്തി നൽകിയ സമ്മാനം 5 [നാച്ചോ]
അമൃതയുടെ മുഖം ഇരുണ്ട് കെട്ടി... അവൾ ഗാഥയെ തലോടുന്നത് നിർത്തി...അവൾ കട്ടിലിൽ നിന്നും എണീറ്റിരുന്നു... ഗാഥയുടെ കൈ തന്റെ പക്കൽ നിന്നും എടുത്ത് മാറ്റി... ഹാൻഡ് ബാഗിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.. ഗാഥ പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നു..... അതും പുകച്ച് അവൾ ജനാലയിലൂടെ വെളിയിലേക്കും നോക്കി നിന്നു.... bed ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ പോലും ആ സ്വർണ അരഞ്ഞാണം തിളങ്ങുന്നുണ്ടായിരുന്നു... ആ നിൽപ്പ് അവൾ അങ്ങനെ നിന്നു... ചേച്ചിയുടെ മാറിയ മനസ്സ് മാറ്റുവാൻ വേണ്ടി ഗാഥ ഓടിച്ചെന്ന് അവളെ പിറകിലൂടെ കെട്ടിപ്പിടിച്ചു..
"എന്നോട് പിണങ്ങല്ലേ അമ്മുവേച്ചി.... ഞാൻ അറിയാതെ ചോദിച്ചതാ..സോറി...സോറി.... ഇനി ആവർത്തിക്കില്ല .... പ്ലീസ് അമ്മുവേച്ചി പ്ലീസ്..."
ഗാഥാ അവളെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുവാൻ തുടങ്ങി....എന്നിട്ടും അമൃതക്ക് അനക്കമുണ്ടായിരുന്നില്ല അവൾ സിഗരറ്റും പുകച്ച് നിന്നു.... ഗാഥയുടെ കണ്ണീർ അവളുടെ പുറം വഴി താഴേക്ക് ഒഴുകി ഒരു അരുവി പോലെ രൂപപ്പെട്ടു.......
കുറച്ച് നേരം അവിടെ തളം കെട്ടി നിന്ന നിശബ്ദതക്ക് ശേഷം അമൃത ഗാഥക്ക് അഭിമുഖമായി നിന്നു......അവളുടെ കുഞ്ഞ് മുഖം കയ്യിലെടുത്ത് അതിൽ നോക്കി നിന്നു...
"ഇത് നീ ചോദിക്കും എന്ന് എനിക്കറിയാമായിരുന്നു... ഇന്നല്ലെങ്കിൽ നാളെ..അത് എപ്പോൾ എന്ന സംശയം മാത്രമേ എനിക്കുണ്ടാരുന്നുള്ളു... അതിൽ തെറ്റൊന്നുമില്ല.... നീയറിയേണ്ടതാണ്.. നീയറിയണം എല്ലാം "..
അമൃത അവളെ ചേർത്ത് പിടിച്ചു... അവർ ഇരുവരും ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കി നിന്നു...... അമൃത തുടർന്നു....
"ഈ വടിവൊത്ത ശരീരമുള്ള.... ഈ ടാറ്റൂ എല്ലാം പതിപ്പിച്ച... ഈ സ്വഭാവമുള്ള അമൃതയെ മാത്രമേ എല്ലാവർക്കും അറിയൂ "....8-10 വർഷങ്ങൾക്ക് മുന്നേ എല്ലാവരും തടിച്ചി എന്ന് വിളിച്ച് കളിയാക്കിയിരുന്ന...എല്ലാവരും അവജ്ഞയോടെ മാത്രം കണ്ടിരുന്ന ഒരു അമൃതയുണ്ടായിരുന്നു...."... അമൃതയുടെ കണ്ണ് നിറയുന്നത് ഗാഥ ശ്രദ്ധിച്ചു.. അമൃത തുടർന്നു...."അന്ന് മുംബൈയിലെ തെരേസ കോളജിൽ ചേർന്നപ്പോൾ ആരും എനന്റെ കൂടെ കൂട്ടിയിരുന്നില്ല.... ഞാൻ അടുക്കലേക്ക് ചെല്ലുമ്പോൾ എല്ലാവരും മാറി നടന്നു... ഒരു പരിഹാസ പാത്രം മാത്രമായിരുന്നു ഞാൻ.... ക്ലാസ്സിലെ topper ആയത് കൊണ്ടും പലവരും മനപ്പൂർവം എന്റെ മനസ്സിനെ വേദനിപ്പിച്ചു... ആ കൊടും വേനലിലേക്ക് പെയ്തിറങ്ങിയ മഴ ആയിരുന്നു അവൾ........'ഡയാന... ഡയാന ഷിൻഡെ'...ഒരു സുപ്രഭാതത്തിൽ എന്റെ സമ്മതമില്ലാതെ അവൾ എൻറെ ഒപ്പം വന്നിരുന്നു... എന്റെ മനസ്സിലും...."......
"ഡയാന "??... ഗാഥ ഏറ്റ് പറഞ്ഞു...
"അതെ... ഞാൻ അച്ഛന്റെയും അമ്മയുടെയും എല്ലാം സ്നേഹം അറിഞ്ഞാണ് വളർന്നത്....ആകെ കിട്ടുന്ന സ്നേഹം വീട്ടിൽ മാത്രം....നിനക്ക് ഞങ്ങൾ ഉണ്ട്
💬 Comments
View all comments