Chapter Title : അനിയത്തി നൽകിയ സമ്മാനം 6 [നാച്ചോ]
അറിയില്ല.. ഒരു പാട് ആലോചിച്ചു.. വേണ്ട പറയണ്ട എന്ന് കരുതിയതാണ്.. പക്ഷെ എനിക്കാവുന്നില്ല... ഇന്നെങ്കിക്കും ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ ശരിയാകില്ല..."
ഇപ്പോഴും അമൃത അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുകയാണ്... അടുത്തത് എന്തെന്ന് അമൃതക്ക് അറിയാമായിരുന്നു.. താൻ ആഗ്രഹിച്ച കാര്യം ഇവിടെ നടക്കുവാൻ പോകുന്നു എന്ന് അമൃത മനസ്സിലാക്കി..... ഡയാന തുടർന്നു.
"എനിക്ക്... എനിക്ക് നിന്നോട്.. ഇഷ്ട..."
..പറഞ്ഞ് മുഴുവിക്കും മുന്നേ അമൃത ഡയാനയുടെ വാ പൊത്തി... ഇരുവരുടെയും കൃഷ്ണ മണികൾ സംസാരിച്ചു.. അവർ പറയുവാൻ ആഗ്രഹിച്ചത് എന്താണോ അത് തന്നെ... അമൃത അവളുടെ ചുണ്ടിൽ നിന്നും കൈ എടുത്തു...ഡയാനയുടെ കണ്ണിലേക്ക് ഒരു പ്രണയചുംബനം നൽകിക്കൊണ്ട് അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ കീഴ്പ്പെടുത്തിയിരുന്നു അവൾ... ഓർക്കാപ്പുറത്ത് കിട്ടിയ സമ്മാനമായതിന്റെ മധുരം ഡയാനയും ആസ്വദിച്ചു... ആദ്യ ചുംബനത്തിന്റെ ലഹരി ഇരുവരും നുകർന്നു... ആ നിമിഷത്തിന് ഭാവുകങ്ങൾ നേർന്ന് അവർക്ക് മേൽ കാർമേഘങ്ങൾ പുഷ്പ വർഷം ചൊരിഞ്ഞു....ഗാഡ ചുംബനത്തിന് ശേഷം ഇരുവരും ചുണ്ടുകളെ സ്വതന്ത്രരാക്കി...നനഞ്ഞു കുതിർന്ന രണ്ട് ശരീരങ്ങൾ.. അമൃതയുടെ നേരിയ സാരിയിൽ അവളുടെ മാറിടങ്ങൾ തെളിഞ്ഞു നിന്നു.... അവളുടെ മാറിലെ ചൂടിനെ തണുപ്പിക്കുവാൻ ആ മഴക്ക് ആകുമായിരുന്നില്ല....വിറയാർന്ന ചുണ്ടുകൾ വീണ്ടും ചുംബനത്തിനായി കേണൂ...
പക്ഷെ ഡയാന കോളേജിന്റെ വരാന്തയിലേക്ക് കയറി.... അവിടെ നിന്നും തിരിഞ്ഞ് ആ മര തറയിൽ നിൽക്കുന്ന തന്റെ സഖിയെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു... മഴയിൽ അമൃതയുടെ മേനി അഴക് മുഴുവൻ സപ്ഷ്ടമായിരുന്നു ...അവൾ അമൃതയെ ക്ഷണിക്കുകയായിരുന്നു മറ്റൊരു ലോകത്തേക്ക്....കാന്തം ആകർഷിക്കുന്നത് പോലെ അമൃത ഡയനക്ക് പിന്നാലെ പോയി....
നേരം വൈകിയതിനാൽ എല്ലാവരും കോളേജിൽ നിന്നും
💬 Comments
View all comments