0%

Chapter Title : അനിയത്തി നൽകിയ സമ്മാനം 6 [നാച്ചോ]

Author : Kambikathakal Read All Parts 138

അവളെ ചുംബിച്ച് നിൽക്കുന്ന ഡയാനയെ കണ്ട് ഒരു അമ്മൂമ്മ അന്താളിച്ചു നിന്നു..... കുറച്ച് നേരം ആ നിൽപ്പ് നിന്ന ശേഷം അവർ ഒന്ന് ചുമച്ചു...... സത്യം പറഞ്ഞാൽ അത് കേട്ടാണ് അമൃതയും ഡയാനയും യഥാർദ്ധ്യത്തിലേക്ക് വന്നത് ...

"എനിക്ക് ഒന്ന് തഴോട്ട് പോകണമായിരുന്നു..."

അമ്മൂമ്മ ഒരു ചെറു ചിരി ചുണ്ടിൽ വിടർത്തി അവരോട് പറഞ്ഞു...

'അ.. അ... അ. അതിനെന്താണ് ഗ്രാൻഡ്മാ.. പൊ.. പൊക്കൊളു... " ചമ്മിയ മുഖത്തോടെ ഡയാന മറുപടി കൊടുത്തു...

"അല്ല.. നിങ്ങൾ ഇങ്ങോട്ട് ഇറങ്ങീട്ട് വേണം എനിക്ക് അങ്ങോട്ട് കയറാൻ.. "

"ഓ... സോറി... സോറി... ഗ്രാൻഡ്മാ... പ്ലീസ് ക്യാരി ഓൺ"

നാണിച്ച ചിരിയോടെ ഇരുവരും അതിൽ നിന്നുമിറങ്ങി ഫ്ലാറ്റിലേക്ക് ഓടി.....

"ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളെ..." മുത്തശ്ശി ലിഫ്റ്റിൽ കയറി താഴേക്ക് ഇറങ്ങി....

അമൃതയും ഡയാനയും കൂട്ടചിരിയോടെ ആണ് റൂമിനുള്ളിലേക്ക് കയറിയത്... ഇരുവർക്കും ചിരി നിയന്ത്രിക്കാൻ പോലുമായില്ല...... മുറിയിലേ സോഫയുടെ 2 മൂലയിലേക്കും ചാരി അത് തുടർന്നു.... ഒടുവിൽ പതിയെ പതിയെ രണ്ടുപേരുടെയും ചിരി നിന്നു.... കണ്ണിൽ കണ്ണിൽ നോക്കിയിരുപ്പായി.... കഴിഞ്ഞു പോയ 10 നിമിഷങ്ങളെ അല്ല ഇപ്പോൾ....ജോടികക്കിടയിൽ നിശബ്ദത പടർന്നു.... ചുണ്ടുകളും മനസ്സുകളും തമ്മിൽ അടുത്തു... വീണ്ടും ആ ചുണ്ടുകൾ ഇണ ചേർന്നു......പടിഞ്ഞറൻ ചക്രവാളത്തിൽ ചുവപ്പിന്റെ അവശേഷിപ്പുകൾ ബാക്കിയായി....

--തുടരും

💬 Comments

View all comments