Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]
പറ. എന്നാലേ ഞാൻ പറയു. അമ്മു കണ്ണീര് തുടച്ചുകൊണ്ട് പറഞ്ഞു.
ഉറപ്പൊന്നും പറയാൻ പറ്റില്ല. നീ കാര്യം പറ.
ഇല്ല. ഏട്ടൻ ദേഷ്യപ്പെടും. ഞാൻ പറയില്ല.
ശെരി ഇനി ദേഷ്യപ്പെട്ടാലും ഞാൻ ഒന്നും മനസ്സിൽ വെക്കില്ല. ഈ കാറിൽ നിന്ന് ഇറങ്ങിയാൽ ഞാൻ അത് വിടും. പോരെ.
വക്കാണേ…
ആടി സത്യം.
അപ്പു അവളുടെ കയ്യിലടിച്ച് സത്യം ചെയ്തു.
ശെരി എന്നാ ഞാൻ പറയാം.
അപ്പു ആകാംഷയോടെ അമ്മുവിനെ നോക്കി ഇരുന്നു. കുറച്ച് പേടിയോടെ ആണെങ്കിലും അമ്മു കാര്യം അവതരിപ്പിച്ചു.
ഏട്ടാ…അത്…ഞാൻ കാരണം ആണ് നിങ്ങൾ…
നീ കാരണം എന്ത്???
ഞാനാ നിങ്ങളെ കുടുക്കിയത്. അമ്മു ഒരു വിളറിയ ചിരിയോടെ പറഞ്ഞു. ഇത് കേട്ടതും അപ്പുവിന്റെ മുഖം മാറി. അവൻ പുരികം ചുളിച് മനസിലായില്ല എന്ന ഭാവത്തിൽ അവനവവളെ നോക്കി.
നീ അവടേം ഇവടേം തൊടാതെ കാര്യം വെക്തമായി പറ. കുറച്ചു ഗൗരവത്തിൽ അപ്പു പറഞ്ഞു.
അമ്മു അവസാനം അവരുടെ വീഡിയോ എടുത്തത് ഒഴികെയുള്ള ബാക്കിയെല്ലാം അപ്പുവിനോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് അപ്പുവിന്റെ കിളി പോയി. അവൻ കണ്ണടച്ച് തലയ്ക്കു കയ്യും കൊടുത്തിരുന്നു. അമ്മുവിന് അവളുടെ ഏട്ടന്റെ ഇരുത്തം കണ്ട് ചിരി വന്നെങ്കിലും ഉള്ളിൽ പേടി ഉണ്ടായിരുന്നു. അവൻ എങ്ങനെ റിയാക്ട് ചെയ്യുമെന്ന്. കുറച്ചു നേരം നോക്കി നിന്ന് അമ്മു പതിയെ അപ്പുവിനെ വിളിച്ചു. അവൻ മുഖമുയർത്തി രൂക്ഷമായി അമ്മുവിനെ നോക്കി. അപ്പുവിന്റെ ഉള്ളിൽ ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ പരമാവധി ശ്രെമിച്ചു. ഇമ്മാതിരി കുരുത്തക്കേടിനു ചിരിച്ചു കൊടുത്താൽ നാളെ ഇതിലും വലുത് കാണിക്കുമെന്ന് അവനറിയാം. എന്നാലും ഏട്ടന്റെ ചുണ്ടിലെ ചെറുച്ചിരി അമ്മുവിന് മനസിലായി. ഭാഗ്യം ഏട്ടൻ സീരിയസ് ആയി എടുത്തില്ല. അമ്മു മനസ്സിൽ പറഞ്ഞു.
എന്താ ഒന്നും പറയാത്തെ… അമ്മു ചിണുങ്ങിക്കൊണ്ട് ചോദിച്ചു.
പറയല്ല മൂക്കിന് ഒരു കുത്ത് തരുകയാ വേണ്ടേ.
അവൻ മുഷ്ടി ചുരുട്ടി കുത്താൻ എന്നപോലെ ആക്ഷൻ കാണിച്ചു. അമ്മുവിന് ആശ്വാസമായി. ദേഷ്യം വന്നിരുന്നെങ്കിൽ അപ്പു ഇങ്ങനെ ആയിരിക്കില്ല പെരുമാറുക.
സമ്മതിച്ചു നിന്നെ. ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തോരം നുണയാ തട്ടി വിട്ടത്. നിനക്ക് എവ്ട്ന്നാ ഇതിനുമാത്രം കുരുട്ടുബുദ്ധി കിട്ടിയത്?
പിന്നെ എനിക്ക് സങ്കടം വന്നാൽ എന്ത് ചെയ്യും
സങ്കടം വന്നാൽ എന്തും ചെയ്യുമോ???
നമ്മളെ പിരിക്കാൻ നോക്കിയാൽ എന്തും ചെയ്യും. വേണേൽ തട്ടി കളയും.
ബെസ്റ്റ്…ആ മാനേജർ എങ്ങാനും പോലീസിനെ വിളിച്ചിരുന്നെങ്കിലോ…എന്ത് ചെയ്യും നമ്മൾ???
💬 Comments
View all comments