0%

Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]

Author : kkstories Read All Parts 6.9K

വിചാരിച്ച് ടെൻഷൻ അടിച്ച് നടക്കുകയാ. നീ പറഞ്ഞാൽ അത് അത്രയും വലിയ ഉപകാരം.

എനിക്ക് വേറെ എന്ത് അസുഖം വന്നാലും എന്നെ നോക്കുന്നത് ഏട്ടനല്ലേ… എന്റെ കൈ മുറിഞ്ഞാൽ കെട്ടി വെച്ച് തരുന്നത് ഏട്ടനല്ലേ… ഇത് മാത്രം എന്താ ഏട്ടന് ഇത്ര ബുദ്ധിമുട്ട്.

ആ ഇത് എനിക്ക് ഇത്തിരി ബുദ്ധിമുട്ടാ…

എനിക്ക് ഫീൽ ആവും ട്ടോ. പിന്നെ ഞാൻ മിണ്ടില്ല.

നിന്റെ അടവൊന്നും നടക്കില്ല. പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല.

എങ്കിൽ എന്താ വേണ്ടേ എന്ന് എനിക്കറിയാം.

അമ്മു വേഗം ഫോൺ എടുത്ത് അമ്മയെ വീഡിയോ കാൾ ചെയ്തു. ആരെയാ വിളിക്കുന്നെ എന്നറിയാൻ അപ്പുവും അവളുടെ അടുത്തേക്ക് വന്നു. ഒരു വാശിക്ക് അമ്മയോട് പോയി പറ എന്ന് പറഞ്ഞെങ്കിലും അപ്പു അതിനെപ്പറ്റി ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. ഇവളെങ്ങാനും ശെരിക്കും പറയുമോ എന്നൊരു പേടി ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല.

അമ്മ കാൾ എടുത്തു.

ഹലോ…എവിടെ ആണ് രണ്ടാളും…

ഞങ്ങൾ ഒരു ഷോപ്പിംഗ് ന് പോയി വന്നതാ…

എന്റെ അമ്മു എന്ത് ഡ്രസ്സ്‌ ആടി ഇത്.

ഈ ഡ്രെസ്സിന് എന്താ കുഴപ്പം. നല്ലതല്ലേ…

ഡ്രസ്സ്‌ നാണം മറക്കാൻ ഉള്ളതാ… അല്ലാതെ…

എന്റെ പൊന്നമ്മേ തുടങ്ങല്ലേ…ഞാൻ വേറൊരു സീരിയസ് കാര്യം പറയാനാ വിളിച്ചത്.

എന്താടി…

ഏട്ടന്റെ കാര്യാ…

നീ എന്താടാ ഒന്നും മിണ്ടാതെ നിക്കുന്നെ…എന്താ വല്ല കുഴപ്പത്തിലും പോയി ചാടിയോ???

ചാടി അമ്മേ… ഇപ്പൊ കയറാൻ പറ്റാതെ കയ്യും കാലും ഇട്ട് അടിക്കാണ്.

കൊച്ചേ നീ ഒന്ന് തെളിച്ചു പറഞ്ഞേ.

ഏട്ടൻ ഇവിടെ ലിവിംഗ് ടുഗെതർ ആണ് അമ്മേ…

💬 Comments

View all comments