Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]
ഉണ്ടെങ്കിൽ വാ.
അപ്പു അവസാനത്തെ അടവും എടുത്തു. അതിൽ അവൾ വീഴുമെന്ന് അവൻ പ്രതീക്ഷിച്ചു. മുഖത്ത് ഒരു പുച്ഛചിരി മാത്രമാണ് വന്നത്. കണ്ണുകൾ അപ്പോഴും നിർവികാരമായിരുന്നു.
ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവന് മനസിലായി. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ ലിഫ്റ്റ് ലക്ഷ്യം വെച്ച് നടന്നു. ലിഫ്റ്റ് ഡോർ അടയുന്നതിനു മുൻപ് അവൻ ഒന്നുകൂടി കാറിലേക്ക് നോക്കി. അമ്മു ഇപ്പോഴും അനങ്ങാതെ ഉള്ളിൽ തന്നെ ഇരിക്കുന്നത് കണ്ടു. പൂജ പോയതിനുശേഷം നടന്ന കാര്യങ്ങൾ ആലോചിച്ചുകൊണ്ട് യന്ത്രികമായാണ് അവൻ നടന്നത്. അമ്മുവിന്റെ ശരീരത്തിന്റെ ചൂടും മത്ത് പിടിപ്പിക്കുന്ന മണവും അവനെ തോൽപിച്ചു. പൂജ ഡോർ തുറന്നതും അമ്മു എവിടെ എന്ന് ചോദിച്ചതും ഒന്നും അവൻ കേട്ടില്ല.
തന്റെ ചോദ്യം കേട്ടിട്ടും അന്തം വിട്ടു നിൽക്കുന്ന അപ്പുവിനെ കണ്ട് പൂജ ഒന്നൂടെ ഉറക്കെ ചോദിച്ചു.
ഹലോ…. അമ്മു എവടെന്ന്??? ചെവി കേട്ടൂടെ???
ഇപ്പോഴാണ് അപ്പുവിന് സ്ഥലകാലബോധം വന്നത്.
അമ്മു…. അവൾ കാറിലുണ്ട്…
തപ്പി തടഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു.
കാറിലോ??? വാട്ട് ഹാപ്പെൻഡ്?
ഞങ്ങൾ പിണങ്ങി. ദേഷ്യം പിടിച്ച് വരാൻ കൂട്ടാക്കിയില്ല…
പിണങ്ങിയോ??? എന്നെ ഒഴിവാക്കി ഒറ്റക്ക് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു എല്ലാം പറഞ്ഞു സോൾവ് ആക്കി കെട്ടിപ്പിച്ചു ഉമ്മ കൊടുക്കുകയായിരിക്കും.
പൂജയുടെ ചോദ്യം ചെയ്യൽ കേട്ട് അപ്പു ഒന്ന് അമ്പരന്നു. അവൾ വല്ലതും കണ്ടോ എന്ന് അപ്പു സംശയിച്ചു.
ഉമ്മ കൊടുത്താൽ എന്താ കുഴപ്പം?
ഒരു കുഴപ്പവുമില്ല. ഉമ്മ മാത്രമല്ല എല്ലാം കൊടുത്തേക്ക്. സ്വന്തം അനിയത്തി അല്ലേ???
ആ പറഞ്ഞത് അപ്പുവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവൻ ശബ്ദം
💬 Comments
View all comments