0%

Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]

Author : kkstories Read All Parts 7K

പോയത്.

പ്ലീസ് ഈ സമയത്ത് എങ്കിലും അവളെ ന്യായീകരിക്കല്ലേ…എനിക്ക് അല്ലെങ്കിലേ ടെൻഷൻ കേറി നിൽക്കാണ്.

നീ ആ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ നോക്ക്.

ആ ഡോക്ടർ ഒരു മാന്യൻ ആയതുകൊണ്ട് വണ്ടി തന്നു. ഇല്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നു? ഈ പോക്ക് ഇപ്പൊ മുടങ്ങിയേനെ

വണ്ടി കിട്ടിയല്ലോ. ഇനി എന്തിനാ അത്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്?

നീ എല്ലാത്തിനും സപ്പോർട്ട് ചെയ്യുമെന്ന് അവൾക്കറിയാം. അതുകൊണ്ടാ ഇത്രക്ക് അഹങ്കാരം.

മതി നിർത്ത്. ഇപ്പൊ ടിക്കറ്റ് എടുത്തില്ലെങ്കിൽ ഈ പോക്ക് നടക്കില്ല. ആദ്യം അത്‌ ചെയ്യ് എന്നിട്ട് മതി ക്രോസ്സ് വിസ്താരം

പൂജ പിന്നൊന്നും പറയാൻ നിന്നില്ല. അപ്പു കാർ ഓടിക്കുന്നതിനിടയിലും അമ്മുവിനെ വിളിച്ചുകൊണ്ടേയിരുന്നു. നോ റെസ്പോൺസ്. രാത്രി ആയതുകൊണ്ട് റോഡിൽ വലിയ തിരക്കൊന്നുമില്ലായിരുന്നു. പെട്ടെന്ന് തന്നെ എയർപോർട്ടിൽ എത്തി. ആർക്കോ വേണ്ടി വഴിപാട് കഴിക്കുന്ന പോലെ ആയിരുന്നു അവരുടെ യാത്ര പറച്ചിൽ. കാരണം അപ്പുവിന്റെ മനസ്സിൽ അമ്മുവിനെ കുറിച്ചോർത്തും പൂജക്ക്‌ പപ്പയെ കുറിച്ചും ആയിരുന്നു വേവലാതി. എന്നിരുന്നാലും എന്തെങ്കിലും ഉണ്ടെങ്കിൽ വാട്സ്ആപ്പ് ചെയ്യാൻ പറഞ്ഞാണ് രണ്ടുപേരും പിരിഞ്ഞത്.

അപ്പു എയർപോർട്ടിന് പുറത്തേക്കു എത്തിയതും അമ്മുവിന്റെ മെസ്സേജ് :

“സോറി ഏട്ടാ… ഞാൻ ഫ്ലാറ്റിലെത്തി. ഏട്ടനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി ചെയ്തതല്ല. Iam റിയലി സോറി. എവിടെ ആയിരുന്നു എന്നൊന്നും എന്നോട് ഇപ്പൊ ചോദിക്കരുത്. എല്ലാം ഞാൻ സമയമാകുമ്പോൾ പറയാം”

അമ്മു ഫ്ലാറ്റിലെത്തി എന്ന് വായിച്ചപ്പോൾ തന്നെ അപ്പുവിന് ശ്വാസം നേരെ വീണു. എന്നാലും ഉള്ളിൽ സംശയങ്ങൾ ബാക്കിയായി. എത്ര നേരം എവിടെ ആയിരുന്നു? എന്നോടുള്ള ദേഷ്യത്തിനോ വാശിയുടെ പുറത്തോ പോയതല്ല എന്ന് തീർച്ച.

💬 Comments

View all comments