0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

നിന്നും ഇറങ്ങി എങ്ങനെയും എന്റെ മാളുവിനെ കാണണം എന്ന ആഗ്രഹമായിരുന്നു എന്റെ മനസ്സിൽ. ****** അവൻ അത്രയും പറഞ്ഞു നിർത്തി അച്ചുവിന്റെ മുഖത്തേക്ക് നോക്കി, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു "ഇതാണ് മോളെ നടന്നത്, അങ്ങനെയാണ് ഞാൻ ഈ ബസ്സിൽ എത്തിയത്, അപകടം ഉണ്ടാകാതെ ഇരിക്കാൻ ബസ്സിൽ പറഞ്ഞു വിട്ടതാ അമ്മ...ഇതിനാണ് വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നത് " അവൾ കുറച്ചു സമയം ഒന്നും പറഞ്ഞില്ല,പിന്നെ സംസാരിച്ചു തുടങ്ങി "ഏട്ടാ. നാളെ ഏട്ടന്റെ ഒപ്പം ഞാനും വരുന്നുണ്ട് ഏട്ടത്തിയെ കാണാൻ " " അപ്പൊ നാളെ മോൾക്ക്‌ വീട്ടിൽ പോകണ്ടേ.. " "പോണം. പക്ഷെ ഞാൻ ഒറ്റയ്ക്ക് പോകില്ല ഞാൻ അമ്മക്ക് വാക്ക് കൊടുത്തതാ നാളെ ഏട്ടനേയും കൊണ്ടേ വരൂ എന്ന്... " "മോളെ അത്, എനിക്ക് നാളെ... " "നാളെ നമ്മൾ പോകും, നമ്മുടെ ഒപ്പം ഏടത്തിയും കുഞ്ഞാറ്റയും ഉണ്ടാവും.. " "മോളെ.. " "എല്ലാം ശരിയാകും ഏട്ടാ. ഏട്ടൻ ഇപ്പൊ ഉറങ്ങിക്കോ. നാളെ രാവിലെ നമുക്ക് പോകണ്ടേ.. " അവൾ പിന്നെ ഒന്നും പറയാതെ ഉറങ്ങാൻ കിടന്നു. അവനു ഉറക്കം വരുന്നുണ്ടായില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു "ഏട്ടൻ ഇന്നലെ ഉറങ്ങിയില്ല അല്ലെ " അച്ചുവിന്റെ ശബ്ദം കേട്ടതും അവൻ കണ്ണ് തുറന്നു.
"ഇല്ല മോളെ ഉറങ്ങാൻ പറ്റിയില്ല, ഓരോന്ന് ആലോചിച്ചു കിടന്നു " "ഞാനും ഉറങ്ങിയില്ല ഏട്ടാ " അവർ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തു തലേദിവസം കണ്ട നഴ്സ് അങ്ങോട്ട്‌ കയറി വരുന്നത് " ആ എഴുന്നേറ്റോ... ഇപ്പൊ ഇവൾ പ്രേതമാണോ എന്നുള്ള

💬 Comments

View all comments