0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

അച്ഛാ അമ്മേ ഞാൻ പോകുവാ " മാളു അത് പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി "ഇപ്പൊ എന്താ ഇവിടെ സംഭവിച്ചേ... " മാളുവിന്റെ അമ്മാവൻ ആണ് ചോദിച്ചത് മറുപടി നൽകിയത് അച്ചുവും "ഒന്നുമില്ല അമ്മാവാ രണ്ടും കൂടി ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശനമാണ് ഊതിപ്പെരുപ്പിച്ചു ഇത്ര വഷളാക്കിയത് " "അപ്പൊ മോള് പോകാൻ നോക്ക്, ഇനി ഇവനോടും പിണങ്ങി ഇങ്ങോട്ട് വന്നാൽ ഞാൻ വീട്ടിൽ കേറ്റില്ല പറഞ്ഞേക്കാം"
"ഓ ഞാൻ എന്റെ വീട്ടിൽ പൊയ്ക്കൊള്ളാം " അതിനു മാളുവിന്‌ മറുപടി കൊടുത്തത് അച്ഛനാണ് "നിന്റെ ഏതു വീട്, ഇപ്പൊ നിന്റെ വീട് അതാണ്‌. ഇനി നീ എന്റെ വീട്ടിൽ ഒരു വിരുന്നുകാരിയാണ്, വരാം രണ്ടുദിവസം നിൽക്കാം പോകാം അത്രമാത്രം " "ഓ ശരി ഞാൻ പോയേക്കാം " മാളു പിണങ്ങി പോവുകയാണെന്ന് തോന്നിയതും അച്ഛൻ സംസാരിച്ചുതുടങ്ങി "മോളെ നീ വിഷമിക്കാൻ പറഞ്ഞതല്ല, പക്ഷെ അച്ഛൻ പറഞ്ഞത് കാര്യമായാണ് " "മനസ്സിലായി അച്ഛാ, എനിക്ക് വിഷമം ഒന്നും ഇല്ല, ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. എനിക്കൊരു അനിയത്തിയെ കിട്ടി " അതും പറഞ്ഞു മാളു അച്ചുവിനെ ചേർത്തുപിടിച്ചു, രണ്ടുപേരുടെയും കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു, അത് കണ്ടു നിന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു "എന്നാൽ നിങ്ങൾ പോകാൻ നോക്ക്, ഇനി നേരെ വീട്ടിലേക്കാണോ " "അല്ല അച്ഛാ, ഇനി നേരെ ഞങ്ങളുടെ അനിയത്തിക്കുട്ടിയുടെ വീട്ടിലേക്കു, അവിടെ ഒരു അമ്മയും കുറെ സഹോദരങ്ങളും ഞങ്ങളെ കാത്തിരിപ്പുണ്ട് " കുറച്ചു സമയത്തിനു ശേഷം അവർ എല്ലാവരോടും യാത്ര പറഞ്ഞു പോകാൻ ഇറങ്ങി. അവർ

💬 Comments

View all comments