0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

കോളേജിലെ ആദ്യ ദിവസം, കോട്ടയത്തെ തന്നെ ഏറ്റവും മുന്തിയ എഞ്ചിനീയറിംഗ് കോളേജ്, സമ്പന്നരുടെ മക്കൾ മാത്രമേ ഇവിടെ പഠിക്കുന്നുള്ളു, പാർട്ടി പ്രവർത്തനങ്ങളോ സമരങ്ങളോ ഒന്നും ഇല്ലാതെ കൂട്ടിലടച്ച ബ്രോയ്ലർ കോഴികളെ പോലെ എഞ്ചിനീയർ മാരെ ഉണ്ടാക്കുന്ന ഫാക്ടറി, ഫസ്റ്റ് ദിവസം ആയിട്ടും ഞങ്ങളെ പരിചയപ്പെടാനോ റാഗിംഗ് നടത്താനോ ആരും വരാത്തപ്പോൾ തന്നെ കോളേജിന്റെ ഭൂമിശാസ്ത്രം ഏകദേശം മനസ്സിയിലായി എല്ലായിടത്തും സൈൻ ബോർഡ് ഉണ്ടായിരുന്നത് കൊണ്ട് ക്ലാസ്സ്‌ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല, ക്ലാസ്സിൽ എത്തിയപ്പോൾ കുറെ കുട്ടികൾ ഒക്കെ എത്തിയിട്ടുണ്ട്, എല്ലാവരും ഒരു തരം പാൽകുപ്പികൾ, എന്നെയും പുറത്തെല്ലാവരും അങ്ങനെ തന്നെയാണ് കരുതുന്നത്, ഈ ചങ്ങല പൊട്ടിച്ചോടണം എന്ന് എപ്പോളും കരുതും പക്ഷെ അതിനു സാധിക്കില്ല
അങ്ങനെ ഓരോന്നും ചിന്തിച്ചു വെളിയിൽ നിന്ന എന്നെ ടീച്ചറിന്റെ വിളി ആണ് ഉണർത്തുന്നത്, "എന്താടോ വന്ന ദിവസം തന്നെ ദിവാസ്വപ്നം കാണുകയാണോ, ഉള്ളിൽ കയറുന്നില്ലേ " "സോറി മിസ്സ്‌ " "ആ താൻ ഉള്ളിൽ വാ " ക്ലാസ്സിനു ഉള്ളിൽ കയറി ഏതെങ്കിലും സീറ്റിൽ ഇരിക്കാം എന്ന് കരുതി പോയ എന്നെ, മിസ്സ്‌ തിരിച്ചു വിളിച്ചു "താൻ പോകല്ലേ, ഇങ്ങു വാ.. ഇവരൊക്കെ സ്വന്തമായി പരിചയപ്പെടുത്തി കഴിഞ്ഞു ഇനി തന്റെ ഊഴമാണ് " മിസ്സ്‌ അത് പറഞ്ഞതും എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി, നേരത്തെ മുതലേ ഏതെങ്കിലും ഒരു സദസ്സിനെ അഭിമുകീകരിക്കാൻ എനിക്ക് ഭയമാണ്, അച്ഛന്റെ ശിക്ഷണത്തിൽ വളർന്നതിന്റെ ഫലം.. "എന്റെ പേര് സുധീർ... " "താൻ എന്താ ഒന്നാം ക്ലാസ്സിൽ ചേരാൻ വന്നതാണോ, say it in english

💬 Comments

View all comments