Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
"
"പാലാ "
"എന്റെ വീട് രാമപുരം "
"ഹ്മ്മ് "
ഞാൻ അവളോട് എന്തൊക്കെ ചോദിച്ചോ അതിനു മാത്രം അവൾ മറുപടി തന്നു ഒരിക്കൽ പോലും എന്റെ മുഖത്തേക്ക് നോക്കുകയോ എന്നോട് എന്തെങ്കിലും ചോദിക്കുകയോ ചെയ്തില്ല.
"താങ്ക്സ് "
ഞാൻ നന്ദി പറഞ്ഞപ്പോൾ അവൾ ആദ്യമായി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ആ നോട്ടത്തിൽ ഒരു ചോദ്യ ഭാവം ഉണ്ടായിരുന്നു, ഞാൻ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി
"ഇവിടെ എല്ലാവരും എന്നെ കളിയാക്കിയപ്പോൾ ഞാൻ ഒരു വിഷമം കണ്ടത് തന്റെ കണ്ണിൽ മാത്രമാണ് അതിനാണ് ആ നന്ദി "
അവൾ അതിനു മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു, അപ്പോളേക്കും ഇന്റർവെൽ അവസാനിച്ചു എല്ലാവരും ക്ലാസ്സിൽ കയറി, ആദ്യ ദിവസത്തെ ക്ലാസ്സ് നന്നായി തന്നെ അവസാനിച്ചു. കോളേജിന്റെ തലയെടുപ്പ് പോലെ തന്നെയാണ് കോളേജിന്റെ അവസ്ഥയും ഒരു റാഗിംഗോ ഒന്നും തന്നെയില്ല ആദ്യ കാഴ്ചയിൽ ഇഷ്ടപ്പെട്ട കോളേജ് എത്ര നല്ല ഓർമകളെ ആണ് നഷ്ടപ്പെടുത്തുന്നത് എന്ന് പിന്നീടാണ് മനസ്സിലായത്
കോളേജിൽ പഠിക്കുന്ന എല്ലാവർക്കും ഉള്ള ഹോസ്റ്റൽ സൗകര്യം അവിടെത്തന്നെ ഉണ്ടായിരുന്നു. അവിടെയും കോളേജിന്റെ അവസ്ഥ തന്നെയായിരുന്നു ഒരുതരം എഞ്ചിനീയർ മാരെ ഉണ്ടാക്കി എടുക്കുന്ന ഫാക്ടറി. ആ കോളജിൽ എനിക്ക് ആകെയുണ്ടായിരുന്ന സന്തോഷമായിരുന്നു മാളവിക എന്റെ മാളു പിന്നെ എന്റെ സുഹൃത്ത് അല്ല സഹോദരൻ അഭിലാഷ് എന്ന അഭി ..
******
വളരെ പെട്ടന്നാണ് അത് സംഭവിച്ചത് തന്റെ കഥ പറഞ്ഞുകൊണ്ടിരുന്ന സുധിക്ക് അത് പൂര്ണമാക്കാൻ സാധിച്ചില്ല എതിരെ വന്ന ഒരു ബസ്സിന്റെ വെളിച്ചം കണ്ണിൽ അടിച്ചതും വണ്ടി
💬 Comments
View all comments