Chapter Title : അനിയത്തിയുടെ കള്ളത്തരത്തിൽ നിന്ന് എനിക്ക് കിട്ടിയ നിധി [Luttappi]
എന്റെ ഫോൺ ഞാൻ അവൾക്ക് കൊടുത്തിരുന്നു അതാണ് ഇപ്പോ അവളുടെ ഫോൺ..) ആ വീഡിയോ അന്ന് കോളേജിൽ നടന്ന സംഭവം ആയിരുന്നു രണ്ട് ചെക്കമ്മാര് കൂടി നല്ല ഇടി...
കൂടെ യുള്ളവർ പിടിച്ചു മാറ്റുന്നുണ്ട് എങ്കിലും ഒരാൾക്ക് ഇട്ട് നല്ലോണം ഇടി കിട്ടുന്നുണ്ട്. ഇരിക്കുന്നത് നമ്മടെ ചെക്കൻ ആണ് എന്ന് മനസിലായി ഇടി കൊള്ളുന്നവൻ ആരാണ് എന്ന് അറിയില്ല... അത് കണ്ടിട്ട് ഞാൻ ശംസിയോട് പറഞ്ഞു " മ്മ് ആദിൽ ആള് കൊള്ളാലെ.... അവനെ പിടിച്ചു മാറ്റിയില്ലായിരുന്നു എങ്കിൽ മറ്റവൻ ഇടി കിട്ടി ഒരു പരുവം ആയേനെ....
അത് കേട്ട് ഷംസി പറഞ്ഞു : അവൻ ************* സ്കൂളിൽ പഠിക്കുമ്പോ ഷട്ടിൽ കളിയിലും ജാവലിംഗ് ത്രോയിലും അവനാണ് ചാമ്പ്യൻ.... കോളേജിലും അങ്ങനെ തന്നെ അത് കൊണ്ട് ടീച്ചർമ്മാർ ക്ക് അവനെ വലിയ കാര്യം ആണ്.....
" ആ അതാണ് അന്ന് ആ ടീച്ചർ അവനെ അത്രക്ക് കേയർ ചെയ്ത് കൊണ്ട് പോയത് " ഏത് അപർണ ടീച്ചറോ അത് അവന്റെ ക്ലാസ്സ് ടീച്ചർ ആണ് അവര് നല്ല കൂട്ട് ആണ്..
ഇനി അവനെ കുറിച്ചു പറയാം. അവന്റെ പേര് ആദിൽ. സ്നേഹ മുള്ളവർ ആദി എന്നു വിളിക്കും. ( വേറെ ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ ആദി ശംസിയുടെ ലൗവ്വർ ആണ് ഇത് ഞാൻ അറിയുന്നത് ഒരു കാര്യം കയ്യോടെ നോക്കിയപ്പോൾ ആണ്....)
അപ്പോ ആദി അവനെ കാണാൻ നല്ല രസമാ ഇരു നിറം പൂച്ചക്കണ്ണ് നല്ല ബോഡി യാണ് അവന് അത് ഷംസി പറഞ്ഞത്
💬 Comments
View all comments