Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
ഈ കാര്യം നിന്റെ പ്രാണനാഥന് അറിയോ, നീ പറഞ്ഞിട്ടുണ്ടോ....?"
"ഏത് കാര്യം...?"
"എടി farwell ഡേടെ അന്ന് നടന്ന കാര്യം..."
"പോടീ അവിടുന്ന്, ഞാൻ നിന്നോട് അന്ന് തൊട്ടേ പറയുന്നതാ, അന്ന് ഒന്നും നടന്നില്ല എന്ന്. നിനക്ക് വേണൽ നീ വിശ്വസിച്ചാൽ മതി...."
"ഓഹ് ശെരി ശെരി, വാ എല്ലാം എടുത്തോ, നമ്മുടെ കിണവന്മാർക്ക് വിശക്കുന്നുണ്ടാവും...."
അവർ രണ്ടുപേരും എല്ലാം എടുത്ത് പുറത്തേക്ക് നടന്നു. അവിടെ പ്രണവും ജോയും ഓരോന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. ജോ ചിക്കൻ എടുത്ത് ഗ്രിൽ പനലിൽ വച്ച് ഗ്രിൽ ചെയ്യാൻ തുടങ്ങി. അഞ്ജലിക്ക് ബിയറും ബാക്കി എല്ലാവരും ഹോട്ടും ഒഴിച്ചു അടിച്ചു. ഒപ്പം ഇരുന്ന് ഗ്രിൽ ചിക്കനും ചപ്പാത്തിയും കഴിച്ച് നാട്ടുവിശേഷങ്ങളും പറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞ് ഗുഡ്നൈറ്റും പറഞ്ഞ് അവർ വീടുകളിലേക്ക് പിരിഞ്ഞു.
ഡ്രെസ്സ് മാറി നൈറ്റ് ഡ്രസ്സ് ഇട്ട് അവർ രണ്ട് പേരും ബെഡിൽ കേറി. അഞ്ജലി പതിവുള്ള ബുക്ക് വായനയിലേക്ക് കടന്നു. പ്രണവ് ബെഡിൽ കുറച്ചു നേരം ഫോണിൽ നോക്കി ഇരുന്നു.
"എടി എനിക്ക് ഉറക്കം വരുന്നു. ഈ ബെഡ് ലാമ്പ് ഇട്... "
"ഹ്മ്മ് ഗുഡ്നൈറ്റ് ബെബ്...."
അവൾ ലൈറ്റ് ഓഫ് ചെയ്ത് ബെഡ് ലാമ്പ് ഇട്ടിരുന്നു. പ്രണവ് സൈഡ് ചെരിഞ്ഞ് കിടന്നു. എന്നാൽ അവന് മനസ്സിലെ ഓരോ ചിന്തകൾ കൊണ്ട് ഉറങ്ങാൻ ആവുന്നുണ്ടായിരുന്നില്ല.അവന്റെ ഉള്ളിൽ അപ്പൊ ജോ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. ഞാൻ അഞ്ജുവിനോട് പറഞ്ഞ ആ മടുപ്പ്, അത് അവൾക്കും തോന്നിക്കാണോ...?കല്യാണം കഴിഞ്ഞ് ഇത്ര നാൾ ആയില്ലേ. ജോ പറഞ്ഞ പോലെ, ഈ മടുപ്പ് കാരണം
💬 Comments
View all comments