Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
ഇടാൻ തുടങ്ങി. എന്നിട്ട് അവിടെ നിന്നും പുറത്തിറങ്ങി. വാച്ചിൽ സമയം നോക്കിയപ്പോ രാത്രി രണ്ടര കഴിഞ്ഞിരുന്നു. ഏകദേശം അഞ്ച് മണിക്കൂറായി തങ്ങൾ ഇവിടെ വന്നിട്ട്.മെയിൻ ഏരിയയിലേക്ക് വന്നപ്പോ അവിടെ അപ്പോഴും ഡാൻസ് ഫ്ലോറിൽ ആളുകൾ ഡാൻസ് ചെയുന്നുണ്ടായിരുന്നു. അവർ രണ്ട് പേരും പുറത്തേക്കിറങ്ങി. രണ്ട് പേരും നല്ല പോലെ tired ആയിരുന്നു.
പോരാത്തതിന് വോഡ്കയുടെ കിക്കും. കാർ എടുത്ത് അവർ നേരെ വീട്ടിലേക്ക് തിരിച്ചു. അഞ്ജലി കാറിൽ ഇരുന്ന് തന്നെ ഉറക്കം പിടിച്ചിരുന്നു. വീട്ടിൽ എത്തി കാർ പോർച്ചിൽ ഇട്ട ശേഷം പ്രണവ് അവളെ വിളിച്ചെഴുനേൽപ്പിച്ച് ഉണർത്തി. എന്നിട്ട് അവളെ ചേർത്ത് പിടിച്ച് വാതിൽ തുറന്ന് അകത്തു കയറി നേരെ റൂമിലേക്ക് പോയി. രണ്ടുപേരും ഒരുമിച്ച് ബെഡിലേക്ക് മറഞ്ഞു. അഞ്ജലി പ്രണവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് കിടന്നു.
"I love you baby..... I love you so much....!"ഉറക്കത്തിൽ എന്ന പോലെ അവനെ കെട്ടിപിടിച്ച് അവൾ പറഞ്ഞു.
"I love you too baby...."
അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു. അവളെ കെട്ടിപ്പിടിച്ച് അവനും ഉറങ്ങി.
പിറ്റേന്ന് രാവിലെ പ്രണവാണ് ആദ്യം കണ്ണ് തുറന്നത്. കണ്ണ് തുറന്നപ്പോൾ അവൻ കണ്ടത് തന്റെ ദേഹത്തോട് ചേർന്ന് കിടന്ന് സുഖമായി ഉറങ്ങുന്ന അഞ്ജലിയെ ആണ്. അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് ആ ഐശ്വര്യമുള്ള മുഖം നോക്കി അവൻ കിടന്നു.ക്ലോക്കിലേക്ക് നോക്കിയ പ്രണവ് ഒന്ന് ഞെട്ടി. സമയം ഉച്ചക്ക് 2 മണി.അത് കണ്ട അവൻ പെട്ടന്ന് ചാടി എഴുനേറ്റു.
"എഹ്...എന്താ എന്ത് പറ്റി...."ഉറക്കം എഴുന്നേറ്റ അഞ്ജലി ചോദിച്ചു.
"സമയം നോക്കിയേ രണ്ട് മണി, നട്ടുച്ചയായി...."
"ഹോ... ഞാൻ പേടിച്ചുപോയി..... അതിന് ഇന്ന് ഞായറാഴ്ച അല്ലെ പിന്നെന്താ....?"
"ഓ അത് ഞാൻ മറന്നു. എന്നാലും നമ്മൾ ഇത്ര നേരം കിടന്ന് ഉറങ്ങിയോ...."പ്രണവ് ബെഡിൽ ചാരി ഇരുന്നു.
"അതെ ഇന്നലത്തെ ഷീണം കൊണ്ട് ആവും...."അവനോട് ചേർന്ന് ഇരുന്ന് അവൾ പറഞ്ഞു.
"ഹ്മ്മ് എങ്ങനെ ഷീണിക്കാതെ ഇരിക്കും, അതുപോലെ ആയിരുന്നു അല്ലോ ഇന്നലത്തെ പെർഫോമൻസ്.
അത് കേട്ട് അഞ്ജലിയുടെ മുഖം നാണം
💬 Comments
View all comments