Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
ഹാളിലേക്ക് വന്ന് അവനോട് സംസാരിക്കാനായി അവൾ അവന്റെ അടുത്തേക്ക് നടന്നു.
"പ്രണവ്... എനിക്ക്...."
"അഹ് എന്റെ ഒരു കോളിഗ് ഇന്ന് യുഎസിൽ പോവാണ്. വൈകിട്ടാ ഫ്ലൈറ്റ്. നീ എഴുന്നേറ്റിട്ട് പോവാമെന്ന് കരുതി. ഞാൻ പോയിട്ട് വരാം...."
അതും പറഞ്ഞ് അവൻ എഴുനേറ്റ് പുറത്തേക്ക് പോയി. ഗേറ്റ് തുറന്ന് കാർ എടുത്ത് അവൻ പോയി. താൻ പറയാൻ വന്നത് കേൾക്കാതെ അവൻ പോയതിൽ അവളുടെ വിഷമം കൂടി. പ്രണവ് എന്നെ അവോയ്ഡ് ചെയ്യാണോ...? "ഓരോന്ന് ആലോചിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി.
പ്രണവ് തിരിച്ച് വന്നപ്പോൾ സമയം രാത്രി 8 കഴിഞ്ഞിരുന്നു.കാറിന്റെ സൗണ്ട് കേട്ട അഞ്ജലി വേഗം തന്നെ വാതിൽ തുറന്ന് വാതിൽക്കൽ വന്ന് നിന്നു.അവൻ അവൾക്കൊരു ചിരി സമ്മാനിച്ച് അകത്തേക്ക് കയറി. അവൾ വാതിലടച്ച് അകത്തേക്ക് ചെന്നു. പ്രണവ് ഡ്രസ്സ് ചേഞ്ച് ചെയ്യുകയായിരുന്നു.
"നീ കഴിച്ചോ....?"അവൻ ചോദിച്ചു.
"ഇല്ല നമുക്ക് ഒരുമിച്ച് കഴിക്കാം...."
"ഞാൻ കഴിച്ചിട്ട വന്നേ...."
"അത്ശെരി അല്ലെങ്കിൽ കഴിച്ചിട്ട് വരുമ്പോ വിളിച്ചു പറയുന്നത് ആണലോ...."
"അത് അവരുടെ കൂടെ പോയപ്പോ കഴിച്ചതാ. നീ കഴിച്ചോ, എനിക്ക് രണ്ട് റിക്വസ്റ്റ് മെയിൽ അയക്കാൻ ഉണ്ട്...."
അതും പറഞ്ഞ് അവൻ ലാപ്ടോപ് എടുത്ത് ബെഡിൽ ഇരുന്ന് വർക്ക് ചെയ്യാൻ തുടങ്ങി. അഞ്ജലി മുഖം ഏറ്റി പിടിച്ച് അടുക്കളയിലേക്ക് നടന്നു. പ്ലേറ്റ് എടുത്ത് ഫുഡ് വിളമ്പി അവിടെ നിന്ന് തന്നെ കഴിച്ചു. ബാക്കി വന്നത് ദേഷ്യത്തിന് എന്ന വണ്ണം വേസ്റ്റ് ബോക്സിൽ ഇട്ടു. തിരിച്ച് റൂമിൽ ചെന്ന് നോക്കിയപ്പോ അവൻ അപ്പോഴും ലാപ്ടോപ്പിൽ ആണ്. ആ സമയം അവൾ നമിത
💬 Comments
View all comments