Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
കാലിൽ ഹൈ ഹീൽസ്.
അരയിൽ കൈ വച്ച് അവൾ പ്രണവിന് മുന്നിൽ നിന്നു.
"How I'm looking...?"അവൾ ചോദിച്ചു.
"Literally amazing my wife...."
"Thanks..... Shall we go...?"
"Yeah sure...."
അവർ വീട് അടച്ച് പുറത്തേക്ക് ഇറങ്ങി കാറിൽ കേറി.അഞ്ജലി ഫോണിൽ നമിത അയച്ചു തന്ന ലൊക്കേഷൻ ഇട്ടു, പ്രണവ് വണ്ടി എടുത്തു. വീക്കെൻഡ് ട്രാഫിക്കിലൂടെ അവർ അവസാനം ലൊക്കേഷനിൽ എത്തി.
"അഞ്ചു ടെൻഷൻ ഉണ്ടോ....?" അഞ്ജലിയുടെ കൈയിൽ ചേർത്ത് പിടിച്ച് പ്രണവ് ചോദിച്ചു.
"ഹ്മ്മ് ചെറുതായിട്ട്... എന്നാലും കുഴപ്പല്ല...."
"നീ ഓക്കേ ആണേൽ മാത്രം, അല്ലേൽ നമുക്ക് തിരിച്ചു പോവാം..."
"ഏയ് നോ ഐ ആം ഫൈൻ. ടെൻഷൻ അല്ല, curiosity പോലെ...."
"ഡോണ്ട് വറി, ഞാൻ കൂടെ ഇല്ലേ...."
അവൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ട് അവർ രണ്ട് പേരും കാറിൽ നിന്ന് ഇറങ്ങി. അവർ ആ വീട് നോക്കി നിന്നു. ഒറ്റ നിലയിൽ ഉള്ള ഒരു കോട്ടേജ് പോലെ. അടുത്തൊന്നും വേറെ വീടുകൾ ഒന്നുമില്ല. എങ്ങും ഇരുട്ടാണ്. ആ വീടിന്റെ മുന്നിൽ കിടക്കുന്ന ഒരു ഓടി കാറും അവരും മാത്രമേ അവിടെ അപ്പോൾ ഉണ്ടായിരുന്നുള്ളു.
"അഞ്ചു, ഇതെന്താ ഒരുമാതിരി കൊള്ള സാങ്കേധം പോലെ, ഇത് തന്നെയാണോ സ്ഥലം...?"
"നമി അയച്ചു തന്ന ലൊക്കേഷൻ ഇത് തന്നെയാണ്. ആള് ഇതുപോലെ ഉള്ള കാര്യങ്ങൾ ചെയുന്നത് ഇവിടെ ആയിരിക്കും. ആ കാർ ആളുടെ ആണെന്ന് തോന്നുന്നു..."
"ഓടി ഒക്കെ ആണ്, എന്തായാലും ലോക്കൽ അല്ല...."
"പിന്നെ ആള് വല്യ writter
💬 Comments
View all comments