Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
തോന്നി.
"അപ്പൊ പ്രണവ് എനിക്ക് കുറച്ചു തിരിക്ക് ഉണ്ടായിരുന്നു. ഞാൻ എന്നാ ഇറങ്ങാ. നമുക്ക് വീക്കെൻഡ് കാണാം.ഇനി പ്രണവ് വീക്കെൻഡ് ബിസി ആണെങ്കിൽ അഞ്ജലിക്ക് വീട് അറിയാലോ. അപ്പൊ ശെരി...."
അലക്സ് എഴുനേറ്റ് പോയി. പ്രണവിന്റെ മുഖത്ത് അത്ര സുഖമുള്ള ഒരു റിയാക്ഷൻ അല്ലെന്ന് അഞ്ജലിക്ക് മനസിലായി. അതുകൊണ്ട് അവൾ ഒന്നും പറയാൻ നിന്നില്ല. ഫുഡ് ഓർഡർ ചെയ്ത് അവർ ഒരുമിച്ച് കഴിച്ചിറങ്ങി.
"പ്രണവ് വീട്ടിലേക്ക് അല്ലെ, എന്റെ വണ്ടി ഒന്ന് സർവീസിന് കൊടുക്കണം. എന്നിട്ട് ഒരുമിച്ച് പോയാലോ....?"
"ഇല്ല ഞാൻ ഫുഡ് കഴിക്കാൻ എന്ന് പറഞ്ഞ് ഇറങ്ങിയത് ലീവ് ഇല്ല. നി എന്ന ഊബർ വിളിച്ച് പൊക്കോ മ്മ്...."
അതും പറഞ്ഞ് പ്രണവ് വണ്ടി എടുത്ത് തിരിച്ച് ഓഫീസിലേക്ക് പോയി. അലക്സ് വന്നത് അവന് അത്ര ഇഷ്ടമായില്ല എന്ന് അവൾക്ക് മനസിലായി. അവൾ വണ്ടി സർവീസ് സെന്ററിൽ കൊടുത്തിട്ട് ഒരു ഊബർ വിളിച്ച് വീട്ടിലേക്ക് പോയി.
വീട്ടിൽ എത്തി അവൾ നേരെ സോഫയിലേക്ക് ഇരുന്നു. അവളുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു. പ്രണവ് ആയിട്ട് ഈ അകൽച്ച കാണിച്ച് നടക്കുന്നത് അവൾക്ക് നല്ല മനോവിഷമം ഉണ്ടാക്കിയിരുന്നു. ഓരോന്ന് ഓർത്ത് അവൾ സോഫയിൽ ചാരി കിടന്നു.
"ഹലോ... മെ ഐ കം ഇൻ മാഡം....?"
വാതിൽ തുറക്കുന്ന ഒച്ച കേട്ട് അവൾ നോക്കിയപ്പോ നമിതയാണ്.
"അഹ് കറക്കം ഒക്കെ കഴിഞ്ഞ് വന്നോ ഊര്തെണ്ടി, കേറി വാ..."
"എന്താണ് മാഡം ജോലി ഒന്നും ഇല്ലേ, അതോ ഇറക്കി വിട്ടോ....?"അവൾ സോഫയിൽ വന്നിരുന്നു.
"എനിക്ക് ആകെ മെറ്റൽ ആയിട്ട് ഇരിക്കാണ്. മിക്കവാറും ഒരു തെറാപ്പിസ്റ്റിനെ വേണ്ടി വരും....."
"ഓഹ് ദേൻ ഈ കേസ് ഞാൻ ഏറ്റ് എടുക്കാം. പറ എന്താ പ്രോബ്ലം...."
"എടി ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നി സത്യം പറയണം. നിനക്ക് അലക്സിനെ എന്ന് മുതൽ അറിയാം....?"
"ഞങ്ങൾ ദുബായിൽ ആയിരിക്കുമ്പോ. ഈ ലൈഫ് സ്റ്റൈൽ തുടങ്ങി കുറച്ചു കഴിഞ്ഞ് പരിചയപെട്ടതാ....എന്തെ....?"
"അതിന് മുൻപ് നിനക്ക് ആളെ അറിയില്ല....?"
"ഇല്ലടി എന്താ കാര്യം....?"
"നിനക്ക് ഓർമ്മയുണ്ടോ ആ
💬 Comments
View all comments