0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

ഉമ്മ കൊടുത്ത ശേഷം അവൾ കാറിൽ നിന്നിറങ്ങി ഓഫീസിലേക്ക് നടന്നു. അലക്സ്‌ ഡ്രസ്സ്‌ ചെയ്ത് അവിടെ നിന്നും കാർ എടുത്ത് പോയി.തിരിച്ച് ഓഫീസിൽ വന്നിരിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി ചിരി ഉണ്ടായിരുന്നു. പെട്ടന്ന് പ്രണവിനെ പറ്റി ഓർത്തപ്പോൾ അത് മാഞ്ഞു. അവൾ ഫോൺ എടുത്ത് അവനെ വിളിച്ചു. അവൻ കോൾ എടുക്കുന്നില്ല. വീട്ടിൽ പോയിട്ട് സംസാരിക്കാം എന്ന് അവൾ കരുതി.

വൈകിട്ട് ഓഫീസ് വിട്ട് വീട്ടിൽ വന്നപ്പോൾ പ്രണവിന്റെ കാർ പോർച്ചിൽ കിടക്കുന്നത് അവൾ കണ്ടു. അവൻ നേരെത്തെ വന്നോ. അവൾ അകത്തേക്ക് നടന്നു. പ്രണവ് സോഫയിൽ ഇരുന്ന് ടിവി കാണുന്നുണ്ടായിരുന്നു. അവൻ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തിട്ട് ടീവിയിൽ നോക്കി ഇരുന്നു. അഞ്ജലി അത് കണ്ട് അകത്തേക്ക് നടന്നു. റൂമിൽ ചെന്ന് കുളിച്ച് ഫ്രഷായി ഒരു ബ്ലാക്ക് നൈറ്റിയും എടുത്ത് ഇട്ട് ഹാളിലേക്ക് വന്ന് പ്രണവിന്റെ അപ്പുറത്ത് ഇരുന്നു. അവൻ അവളെ ശ്രെദ്ധിക്കാതെ ടിവി കണ്ടിരിക്കാണ്. അവൾ അവന്റെ കാലിൽ കാല് കൊണ്ട് തോണ്ടി. അവൻ നോക്കുന്നില്ല. അവൾ മുകളിലേക്ക് കാല് കേറ്റി കൊണ്ട് വന്നു. അറിയാതെ പ്രണവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

"ആഹാ കള്ളപിണക്കം മതി...."

"എനിക്ക് എന്തിന് പിണക്കം.....?"

"പിന്നെന്താ മുഖം ഇങ്ങനെ തൊട്ട വിഴുങ്ങിയ പോലെ ഇരിക്കുന്നെ.....?"

"പോടീ.... ഇന്നെന്തായിരുന്നു നിന്റെ ബുൾ ആയിട്ട് പരിപാടി....?"

"ഹ്മ്മ്.... ഞാൻ ഡീറ്റൈൽ ആയിട്ട് പറയാം, ഇന്ന് അവൻ...."

"ഏയ് വേണ്ട ചുമ്മാ ചോദിച്ചെന്നെ ഉള്ളു...."

അവൾ പറയാൻ തുടങ്ങിയതും അവൾ എഴുനേറ്റ് പോയി. അഞ്ജലി ആകെ ആശയ കുഴപ്പത്തിൽ

💬 Comments

View all comments