0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

വീട്ടിൽ വന്നിട്ട് സർപ്രൈസ് ആയിട്ട് പറയാം എന്ന് കരുതി കാണും. എന്നാ അവൾക്ക് ഒരു സർപ്രൈസ് കൊടുത്തേക്കാം....."

അവൻ ഓഫ്‌സിൽ നിന്ന് കുറച്ചു നേരത്തെ ഇറങ്ങി. അവളെ സർപ്രൈസ് ചെയ്യാനായി ഒരു കേക്കും കുറച്ച് സ്വീറ്റിസും വാങ്ങി അവൻ വീട്ടിലേക്ക് വന്നു.

അഞ്ജലി വരാൻ സമയം ആവുന്നതേ ഉള്ളായിരുന്നു. അവൻ ലിവിങ് റൂമിൽ കേക്ക് എല്ലാം റെഡിയാക്കി വച്ച് അവളെ കാത്തിരുന്നു.സമയം കടന്ന് പോയി. അവൾ വരേണ്ട സമയം കഴിഞ്ഞിട്ടും അവൾ വരാത്തത് കൊണ്ട് പ്രണവ് അവളെ ഫോൺ എടുത്ത് വിളിച്ചു നോക്കി. റിങ് ചെയുന്നുണ്ടെങ്കിലും റെസ്പോൺസ് ഇല്ല. വണ്ടി കൊണ്ടുവാത്ത കാരണം ആയിരിക്കും വരാൻ താമസിക്കുന്നത് എന്ന് കരുതി അവൻ പിന്നേം കാത്തിരുന്നു.

സമയം പുറത്ത് ഇരുട്ടി തുടങ്ങിയിരുന്നു. പ്രണവ് സോഫയിൽ ഇരുന്ന് അവളെ ഫോണിൽ ട്രൈ ചെയ്ത് കൊണ്ടിരുന്നു. റിങ് പോകുന്നുണ്ട് എന്നല്ലാതെ അവൾ എടുക്കുന്നില്ല. ടെൻഷൻ ആയപ്പോ അവൻ ജാസ്മിനെ വിളിച്ചു.

"ഹലോ ജാസ്മിൻ, അഞ്ജലി കൂടെ ഉണ്ടോ....?"

"ഇല്ലലോ പ്രണവ്, എന്തെ അവൾ വീട്ടിൽ വന്നില്ലേ....?"

"എല്ലാ ഇതുവരെ വന്നില്ല...."

"അഹ് അവൾക്ക് ഇന്ന് പ്രൊമോഷൻ കിട്ടിയതല്ലേ. ചിലപ്പോ അതിന്റെ ട്രീറ്റ്‌ വലതും കാണും. ഞാൻ ഇന്ന് നേരെത്തെ ഇറങ്ങി...."

"പക്ഷെ അവൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല...."

"അത് ചിലപ്പോ സൈലന്റ് എങ്ങാനും ആയിരിക്കും പ്രണവ്, ടെൻഷൻ അടിക്കണ്ട ഞാൻ അവളുടെ ടീമിലെ ആരേലും വിളിച്ച് ചോദിക്കാം...."

"ഹ്മ്മ് ശെരി....."

ഫോൺ വച്ച് അവൻ സോഫയിലേക്ക് ചാരി ഇരുന്നു. അവന്റെ മനസ്സിൽ ആദിയായി. വീണ്ടും അവൻ അവളുടെ നമ്പറിൽ ട്രൈ ചെയ്തു.

💬 Comments

View all comments