0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Author : Achuraj Read All Parts 326

അല്‍പ്പം പുറകോട്ടു മാറി...മരിയയുടെ സ്ഥലകാല ബോധം തിരികെ വന്നു...അവള്‍ ചുറ്റും നോക്കി...അവള്‍ നന്നേ കിതച്ചു...വിയര്‍പ്പു കണങ്ങള്‍ അവളുടെ ശിരസില്‍ നിന്നും നെറ്റിയിലൂടെ ഉതിര്‍ന്നിറങ്ങി.. “കഴിഞ്ഞോ” ഹരി മുഖത്തെ ഭാവങ്ങളില്‍ യാതൊരു വ്യത്യാസങ്ങളും ഇല്ലാതെ ചോദിച്ചു....വല്ലാത്തൊരു പുച്ഛം ഹരിയുടെ ആ ചോദ്യത്തില്‍ നിറഞ്ഞു നിന്നു..പൊടുന്നന്നെ മരിയുടെ മുഖം ചുവന്നു ...ദേഷ്യം അവളില്‍ പ്രകടമായി.. “എന്താ ഹരി എന്താ എനിക്ക് കുഴപ്പം...പറ ഹരി” അവളുടെ ശബ്ദം അല്പ്പം ഉച്ചത്തിലായി.. “അല്ല നീ ഇപ്പൊ ഇവിടെ കാഴ്ച വച്ച ഈ സീനിന്റെ ഉദേശം എന്താ...നിനക്ക് നാണമാകില്ലേ ഇങ്ങനെ കാമം കഴുതയെ പോലെ കരഞ്ഞു തീര്‍ക്കാന്‍...നീ ഒരു പെണ്ണല്ലേ..ഛെ....” “ഹരി...ഞാന്‍ അങ്ങനെ വഴിയില്‍ പോകുന്നവരോടൊന്നും” അത് പറഞ്ഞു മുഴുമിക്കും മുന്നേ ഹരി അവളെ തടഞ്ഞു.. “നീ ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കുന്നുണ്ട് എന്ന് നോക്കലല്ല എന്‍റെ ജോലി...പിന്നെ ഇത്രേം നേരം നിന്‍റെ ഈ പ്രകടനം കണ്ടിട്ടും എനിക്ക് ഒരു കോപ്പും വന്നില്ലങ്കില്‍ അതില്‍ നിന്നും നീ മനസിലാക്കണം നിന്നോട് ഒരു മുള്ള് മുരിക്കിനോട് തോന്നുന്ന വികാരം പോലും എനിക്ക് തോന്നുന്നില്ല എന്ന്..മനസിലായോ....മേലാല്‍ ഇതുപോലുള്ള ഡ്രാമ കൊണ്ട് എന്‍റെ മുന്നില്‍ വന്നാല്‍ ഇ ഹരി ആരാന്നു നീ അറിയും” ഹരി അത് പറഞ്ഞുകൊണ്ട് അവിടെ നിന്നും പോകാന്‍ ഭാവിച്ചു “ഓ നിനക്ക് പിന്നെ അഞ്ജലി കിടന്നു തന്നാലെ വല്ലതും പോകത്തോള്ളയിരിക്കും” അത് പറഞ്ഞു തീര്‍ന്നതും ഹരി മരിയയുടെ കരണം പുകച്ചു ഒരെണ്ണം കൊടുത്ത്...അടി കിട്ടിയ മുഖം പൊത്തി പിടിച്ചു അവള്‍ രൗദ്ര ഭാവത്തോടെ അവനെ നോക്കി .. “മര്യാദക്ക് സംസാരിക്കണം..നീ ഒരു പെണ്ണാണ് അപ്പോള്‍ മറ്റൊരു പെണ്ണിനെ കുറിച്ച് വേണ്ടാത്തത് പറയരുത്..പിന്നെ ഈ അടി കിട്ടിയ കാര്യം ആരോടും പറയണ്ട നാണക്കേട്‌ നിനക്ക് തന്ന” “നീ..നീ അവള്‍ക്കു വേണ്ടി എന്നെ തല്ലിയല്ലേ...നോക്കിക്കോ നീ അവളുടെ കൂടെ മനസമാധാനത്തോടെ ജീവിക്കില്ല..അതിനു ഞാന്‍ സമ്മതിക്കില്ല...ഈ ലോകത്ത് നീ ഒരു പെണ്ണിനെ അനുഭവിക്കുന്നുണ്ടെങ്കില്‍ അതെന്ന ആയിരിക്കും കണ്ടോ” അത് പറഞ്ഞു അവനെ വീണ്ടും ദേഷ്യത്തോടെ നോക്കി അവള്‍ അവിടെ നിന്നും നടന്നു പോയി....ഹരി അല്‍പ്പം നേരം അവളുടെ പോക്ക് നോക്കി നിന്നു പിന്നീട് ലൈബ്രറിയിലേക്ക് പോയി... പടപേടിച്ച്‌ പന്തളത്ത് ചെന്നപ്പോള്‍ പന്തളം സുഗുണന്റെ ഗാനമേള എന്നാ അവസ്ഥ ആയിരുന്നു ഹരിക്ക്...മരിയ കഴിഞ്ഞപ്പോള്‍ ധാ നില്‍ക്കുന്നു അടുത്ത കുരിശു....മൃദുല മിസ്സ്‌.. ഹരിയെ കണ്ടപ്പോള്‍ തന്നെ അവളുടെ തേനും പാലും വേറെ എന്താല്മോ ഒക്കെ ഒലിക്കാന്‍ തുടങ്ങി...

💬 Comments

View all comments