0%

Chapter Title : അഞ്ജലിയുടെ സമ്മാനക്കളി [Chippoos]

Author : kkstories Read All Parts 5142

അവൾ യോഗ മാറ്റ് ചുരുട്ടിയെടുത്തു കൊണ്ട് വരുമ്പോഴാണ് അരുൺ മുകളിൽ നിന്നും ഇറങ്ങി വന്നത്. അഞ്ജലി അവനെ നോക്കി "ഉം" എന്നൊന്ന് മൂളി. ശരിയാക്കാം എന്ന അർഥത്തിൽ അവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
ഒൻപത് മണി ആയപ്പോൾ അവർ രണ്ടും ജോലിക്ക് പോകാൻ റെഡി ആയിരുന്നു. അരുൺ പുതിയ ഷർട്ടും ഒരു ജീൻസും ധരിച്ചു സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു. "ഇതേതാ മോനേ, പുതിയ ഷർട്ട് ആണോ?" അമ്മ ചോദിച്ചു.
"അഞ്ജലിയുടെ ആനിവേഴ്സറി ഗിഫ്റ്റ് ആണമ്മേ"
"നീ എന്താ ഗിഫ്റ്റ് കൊടുത്തത്?" എന്ന അമ്മയുടെ ചോദ്യം കേട്ട് കൊണ്ടാണ് അഞ്ജലി അങ്ങോട്ട് വന്നത്. "എനിക്ക് ഒന്നും തന്നില്ലമ്മേ, അമ്മ ഇതിന് ചോദിക്കണം" അവൾ പരിഭവിച്ചു. "സാധനം വരുമെന്ന് ഞാൻ പറഞ്ഞല്ലോ, നീ ഞെട്ടിപ്പോകും അത് വരുമ്പോ" അരുൺ ഉറപ്പിച്ചു പറഞ്ഞു. ഇതൊക്കെ കേട്ട് അമ്മ ചിരിച്ചതേ ഉള്ളു. ഇളം ചുവപ്പ് നിറമുള്ള ഒരു സാരിയായിരുന്നു അഞ്ജലിയുടെ വേഷം. സാധാരണ ഓഫീസിൽ പോകുമ്പോൾ സാരി പതിവുള്ളതല്ല. "എന്താ ഇന്ന് സാരി ഒക്കെ?" ബൈക്കിൽ ബസ്സ്റ്റോപ്പിലേക്ക് പോകുമ്പോൾ അരുൺ ചോദിച്ചു. മഴ മൂടികിടക്കുന്നു, ബസിൽ മഴയത്ത് സാരിയും കൊണ്ട് കേറുക എന്ന് വെച്ചാൽ ഒരു പണിയാണ്. "ഇന്നൊരു നല്ല ദിവസമല്ലേ എന്ന് വിചാരിച്ചു, അബദ്ധം ആയോന്ന് ഇപ്പോ ഒരു സംശയം" അഞ്ജലി പറഞ്ഞു. "ഏതായാലും കാണാൻ സൂപ്പർ ആയിട്ടുണ്ട്" അരുൺ ഭാര്യയെ പുകഴ്ത്തി. അവൾ ചിരിച്ചു.
അന്ന് ഓഫീസിൽ അഞ്‌ജലിക്ക് നല്ല തിരക്കായിരുന്നു. ഓഡിറ്റിനുള്ള ആളുകൾ വന്നിരുന്നു, ഇടയ്ക്കിടെ അവർ ഓരോ ഫയലുകൾ ചോദിച്ചു, സംശയങ്ങൾ തീർത്തു കൊണ്ടിരുന്നു. ഉച്ച കഴിഞ്ഞപ്പോഴാണ് മാഡത്തിനൊരു കൊറിയർ ഉണ്ടെന്ന് പ്യൂൺ വന്നു പറഞ്ഞത്. രണ്ട് പാക്കറ്റുകൾ ഉണ്ടായിരുന്നു. അവൾ അത് ബാഗിലേക്ക് വെച്ചു, ഇപ്പോൾ നോക്കാൻ സമയമില്ല, വീട്ടിൽ ചെന്നിട്ട് നോക്കാം, അവൾ കരുതി.
******
വൈകുന്നേരം ബസിൽ നല്ല തിരക്കായിരുന്നു, അഞ്ജലി സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ചെറിയ മഴ തുടങ്ങിയിരുന്നു. അവൾ കുട ചൂടി വീട്ടിലേക്ക് പതിയെ നടന്നു. അമ്മ സിറ്റൗട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. "പച്ചക്കറി മേടിച്ചില്ലേ മോളേ" അമ്മ തിരക്കി, അവൾ ആ കാര്യം മറന്നിരുന്നു. "അരുണിന് മെസ്സേജ് അയയ്ക്കാം അമ്മേ, ഒരു പച്ചക്കറി കിറ്റ് വാങ്ങാൻ". അവൾ വേഗം മുകളിലെ മുറിയിലേക്ക് പോയി. രണ്ട് പാക്കറ്റുകൾ പുറത്തെടുത്തു, ബാഗ് കട്ടിലിലേക്കിട്ടു കട്ടിലിൽ ഇരുന്നു പാക്കറ്റുകൾ തുറക്കാൻ തുടങ്ങി. വലിയ പാക്കറ്റ് ആദ്യം തുറന്നു നോക്കി

💬 Comments

View all comments