Chapter Title : അഞ്ജന [മാസ്റ്റര്‍]
ഏതോ ബസിലെ കിളിയുടെ കൂടെ ഒളിച്ചോടിയത്രേ. എന്തായാലും കിളിക്ക് വലിയ ഭാഗ്യം ഒന്നും ലഭിച്ചില്ല എന്നതാണ് സത്യം. കാരണം കേരള പോലീസ് ചില സമയത്ത് ഞെട്ടിക്കുന്ന പ്രകടനം ആണ് നടത്തുന്നത് എന്നതുതന്നെ. ഒളിച്ചോടി വെറും ആറുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കിളിയും പെണ്ണും പിടിയിലായി. പോലീസുകാര്‍ ഭംഗിയായി ചവിട്ടിപ്പിഴിഞ്ഞ കിളി നാടുവിട്ടു എന്നാണ് ഞാന്‍ അറിഞ്ഞത്. വേലി ചാടിയ പെണ്ണിനെ ആരുടെ തലയില്‍ കെട്ടിവയ്ക്കണം എന്ന തീരുമാനത്തില്‍ വീട്ടുകാര് നില്‍ക്കുന്ന സമയത്താണ് ദിനേശന്റെ ആലോചന ചെല്ലുന്നത്. അവര്‍ ഒന്നുമാലോചിക്കാതെ അങ്ങ് സമ്മതിക്കുകയും ചെയ്തു. ഒളിച്ചോടി പിടിയിലായ അഞ്ജനയ്ക്ക് ശബ്ദിക്കാനുള്ള അവകാശവും ഇല്ലാതായിരുന്നു. അങ്ങനെയാണ് അവള്‍ ദിനേശന്റെ ഭാര്യ ആയി മാറിയത്. ഈ ഒളിച്ചോട്ടത്തിന്റെ കഥ ദിനേശന് ഇപ്പോഴും അറിയില്ല.
അതുവരെ ദിനേശനെ ഒരു ഉപയോഗശൂന്യനായ വ്യക്തിയായി മാത്രം കണ്ടിരുന്ന എനിക്ക്, അഞ്ജനയുടെ വരവോടെ ആ മനോഭാവം മാറി. എന്റെ മനസ്സില്‍ അവനോട് അസൂയ കലശലായിത്തന്നെ ഉടലെടുത്തു. എന്റെ ഭാര്യയെയും അഞ്ജനയേയും തുലനം ചെയ്‌താല്‍ ഭൂമിയും ആകാശവും തമ്മിലുള്ള വ്യത്യാസം തമ്മില്‍ ഉണ്ടായിരുന്നു. ഞാനെന്നല്ല, നാട്ടിലെ ഒട്ടുമിക്ക കോഴികളും ദിനേശന്റെ ഈ മഹാഭാഗ്യത്തില്‍ അസൂയപ്പെട്ടു എന്നതാണ് പരമാര്‍ത്ഥം. അത്രനാളും അവനോട് വലിയ ലോഹ്യമൊന്നും കാണിക്കാതിരുന്ന ഞാന അവനെ കാണുമ്പൊള്‍ വെളുക്കെ ചിരിക്കാനും കുശലങ്ങള്‍ പറയാനും അഞ്ജനയുടെ വരവോടെ തുടങ്ങി. സാധനങ്ങള്‍ മൊത്തമായി ടൌണിലെ കടയില്‍ നിന്നും സ്ഥിരമായി വാങ്ങിക്കൊണ്ടിരുന്ന ഞാന്‍ കുറെ സാധനങ്ങള്‍ അവന്റെ കടയില്‍ നിന്നും വാങ്ങാനും ആരംഭിച്ചു.
“നീ നമ്മുടെ കടേന്നു സാധനം ഒന്നും വാങ്ങത്തില്ലാരുന്നല്ലോ..ഇപ്പൊ എന്തോ പറ്റി?”
അവന്‍ ഒരു ദിവസം സാധനം വാങ്ങാന്‍ ചെന്ന എന്നോട്
💬 Comments
View all comments