0%

Chapter Title : അഞ്ജന [മാസ്റ്റര്‍]

Author : Master Read All Parts 5K

വകുപ്പുണ്ട് എന്നെനിക്ക് തോന്നി.

“ഞാന്‍ പ്ലസ് ടു..” അവള്‍ പറഞ്ഞു.

“ഓ..എത്ര വയസുണ്ട്..” അവളുടെ ചുണ്ടുകളുടെ ചലനം ആസ്വദിച്ചുകൊണ്ട് ഞാന്‍ നോക്കി.

“പത്തൊമ്പത്....എന്താ..”

“ഡിഗ്രി എങ്കിലും ഉണ്ടായിരുന്നെങ്കില്‍ നല്ല ചില ജോലികള്‍ക്ക് ഞാന്‍ റെക്കമന്റ് ചെയ്യാമായിരുന്നു..ഇതിപ്പോള്‍ അഞ്ജന കൊച്ചു കുട്ടിയല്ലേ”

അതുകേട്ടപ്പോള്‍ അവളുടെ മുഖം തുടുത്തു.

“എന്തെങ്കിലും ജോലി മതി..വലിയ ജോലി ഒന്നും എനിക്ക് കിട്ടില്ല എന്നറിയാം” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“നോക്കാം..”.

“ചേട്ടന്റെ കടയില്‍ നിന്നുള്ള വരുമാനം കൊണ്ട് ഒന്നും നടക്കത്തില്ല..ഒരു വണ്ടി പോലും ഞങ്ങള്‍ക്കില്ല എന്ന് ഇക്കയ്ക്ക് അറിയാമല്ലോ..രണ്ടുപേരും ജോലി ചെയ്താലേ സുഖമായി ജീവിക്കാന്‍ പറ്റൂ”

അഞ്ജന ചുണ്ട് ലേശം പിളുത്തി എന്നെ നോക്കി. അവള്‍ക്ക് ആഡംബരജീവിതമാണ്‌ ഇഷ്ടം എന്നെനിക്ക് മനസിലായി. അതിനു പണം വേണം. എന്റെ വീട്ടില്‍ കാറും ബൈക്കും സ്കൂട്ടറും എല്ലാം ഉള്ള വിവരവും അവള്‍ക്കറിയാം.

“ശരിയാണ്..ഞാന്‍ തിരക്കിയിട്ടു പറയാം..”

“മറക്കല്ലേ..” അഞ്ജന ഞാന്‍ പോകാന്‍ നേരം ഒരിക്കല്‍ക്കൂടി അത് ഓര്‍മ്മിപ്പിച്ചു.

അവളുടെ കണ്ണിലേക്ക് ഞാന്‍ ആഴത്തില്‍ ഒന്ന് നോക്കിയിട്ട് തലയാട്ടി. ആ കൊതിപ്പിക്കുന്ന മദരസം നിറഞ്ഞ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നത് ഞാന്‍ കണ്ടു.

അതിനു ശേഷം അഞ്ജനയെ കാണുമ്പോള്‍ ഒക്കെ ഇല്ലാത്ത ഓരോരോ ജോലിക്കാര്യങ്ങള്‍ പറഞ്ഞ് അതെന്തുകൊണ്ട് അവള്‍ക്ക് കിട്ടില്ല എന്ന് അവളെ ഞാന്‍ പറഞ്ഞു മനസിലാക്കും. എന്റെ ഉന്നം അവളുടെ ആ ഭ്രാന്ത് പിടിപ്പിക്കുന്ന സൌന്ദര്യം അടുത്തു നിന്നു കോരിക്കുടിക്കുക എന്നത് മാത്രമായിരിക്കും. അവള്‍ക്ക് ജോലി വേണം എന്ന് നല്ല ആഗ്രഹം ഉള്ളത് കൊണ്ട് കാര്യമായിത്തന്നെ എന്നോട് സംസാരിക്കുകയും ചെയ്യും. ഞാന്‍ വിചാരിച്ചാല്‍ ഭാര്യയ്ക്ക്

💬 Comments

View all comments