0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]

Author : Kambikathakal Read All Parts 951
കാർത്തു കരഞ്ഞതിന്റെ കാരണം ചോദിച്ചു ദിയ കുളമാക്കാതിരുന്നാൽ മതിയാരുന്നു... ഞാൻ കുളികഴിഞ്ഞു റൂമിലേയ്ക്ക് കയറി...ങേ.... കാർത്തു കട്ടിലിൽ വശം ചരിഞ്ഞു കിടക്കുന്നുണ്ടായിരുന്നു...ഹൊ ആശ്വാസം പതിയെ പിണക്കം മാറ്റി ദിയയുടെ അടുത്തേയ്ക്ക് പോയാൽ മതിയല്ലോ.. ഞാൻ കട്ടിലിൽ കിടന്ന മുണ്ടെടുത്തുടുത്തു...ഞാൻ വന്നതറിഞ്ഞിട്ടും കള്ളിപെണ്ണിന് ഒരു മൈന്റും ഉണ്ടായില്ല.. ഞാൻ കട്ടിലിൽ കയറി കാർത്തുവിനോടു ചേർന്ന് കിടന്ന് പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു...പെട്ടെന്നവൾ കുതറി മാറി എന്റെ കൈ തട്ടിക്കളഞ്ഞു... ഞാൻ:-സോറിടാ.. ചക്കരെ...ഇനി എന്റെ ഭാഗത്ത് നിന്ന് എന്റെ പെണ്ണിന് ഇഷ്ടമല്ലാത്ത ഒന്നും ഉണ്ടാകില്ല...എവിടെ ഒരു കുലുക്കവുമില്ല...പിന്നെയും കുറെ നമ്പറുകൾ ഇറക്കി നോക്കിയെങ്കിലുംതോ അവയൊന്നും ഫലം കണ്ടില്ല... ഏട്ടന് മോളുടെയത്ര വിദ്യാഭ്യാസമോ വിവരമോ ഇല്ലാഞ്ഞിട്ടല്ലേ... ഈയൊരു തവണത്തേയ്ക്ക് ഏട്ടനോട് ക്ഷ്മിക്ക് മോളെ...അതെറ്റെന്ന് തോന്നുന്നു...അവൾ ചാടിയെണീറ്റ് തിരിഞ്ഞിരുന്നെന്റെ കൈത്തണ്ടയിൽ പിടിച്ച് നല്ല അഡാർ കടിയൊരെണ്ണം പാസ്സാക്കി... നക്ഷത്ര ദീപങ്ങൾ തിളങ്ങി...നവരാത്രി മണ്ഡപമൊരുങ്ങി... തോന്നലായിരുന്നില്ല ഏറ്റു.. ശരിക്കും ഏറ്റു.. കുറച്ചു നേരം അവൾ കടിച്ച ഭാഗം കൈ കൊണ്ടമർത്തിപ്പിടിച്ചിരുന്നു പോയി...വേദന കുറഞ്ഞപ്പോൾ ഞാനവളുടെ നേരെ ദയനീയമായി നോക്കി...അവൾ എന്നെ നോക്കി വാ പൊത്തിയിരുന്നു ചിരിക്കുന്നുണ്ടായിരുന്നു..
കാർത്തു:-എന്നോട് കാര്യമറിയാതെ ദേഷ്യപ്പെട്ടതും പോര....പിന്നേം..എന്നെ വേദനിപ്പിക്കുന്ന വർത്തമാനം പറയുന്നോ..ഇനിയെന്നോട് ഇത് പോലെ പറഞ്ഞാൽ ഇനിയും കടി കിട്ടുമെ..പാവല്ലേ... ചക്കരായല്ലേ..ന്ന് കരുതി ക്ഷമിക്കുമ്പോൾ ചെക്കൻ തലയിൽ കയറുന്നോ...ഞാൻ നോക്കട്ടെ നേരെയാക്കാൻ പറ്റുമൊന്ന്... ഞാൻ:-നിയെന്താ പെണ്ണേ കഴിഞ്ഞ ജന്മം പട്ടിയരുന്നോ...എന്തൊരു കടിയാടി കടിച്ചത്...ഇപ്പോഴേ ഇങ്ങനെ നി വീട്ടിലേയ്ക്ക് വരുമ്പോൾ എന്നെ കടിച്ചു കൊല്ലുമോടി... കാർത്തു:-ഏയ്...എന്റെ പൊന്നിനെ ഞാൻ സ്നേഹിച്ചു കൊല്ലും...കുരുത്തക്കേട് പറഞ്ഞാൽ ഇത് പോലെ ചെറിയ കടിയും തരും..അത്രേയുള്ളൂ...അവൾ ചിരിച്ചു കൊണ്ട്

💬 Comments

View all comments