Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 7 [രാജർഷി]
കൊണ്ട് ഒരു ശല്യവുമുണ്ടാകില്ല..അപ്പോൾ പറഞ്ഞു വന്നത് കൃത്യം 7 മണിയ്ക്ക് എന്റെ ചക്കരക്കുട്ടൻ എന്റെ മുൻപിൽ ഹാജർ വച്ചോണം കേട്ടല്ലോ...
ഞാൻ:-ഹൊ.. എന്റെ പെണ്ണേ..നീയൊരു സംഭവം തന്നെ വല്ല സിനിമയ്ക്കും കഥയെഴുതി നോക്കരുതോ.എവിടന്ന് വരുന്നെടി കുരുപ്പെ ഇത് പോലുള്ള ഐഡിയകൾ.സമ്മതിക്കണം പൊന്നേ...
കാർത്തു:-എന്തേ .... കൊള്ളില്ലേ...
ഞാൻ:-സംഭവം ഒക്കെ സൂപ്പർ ആയിട്ടുണ്ട്.അതല്ലല്ലോ പ്രശ്നം ഒന്നാമത് ഞാൻ ആ സമയത്ത് വീട്ടിൽ നിന്ന് എന്ത് പറഞ്ഞു പുറത്ത് ചാടുമെന്ന...നേരെ ചൊവ്വേ ഒരു കൂട്ടുകാരൻ പോലുമില്ല അതും പറഞ്ഞു ചാടാൻ...ഇനി ചാടിയാൽ തന്നെ നിന്റെ വീട്ടിലോട്ട് ആ സമയത്ത് വരുന്നത് ആരെങ്കികും കണ്ടാൽ എന്ത് വിചാരിക്കും...നമുക്ക് നാളെ കണ്ടാൽ പോരെടാ...
കാർത്തു:-ദേ... എനിയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടട്ടോ...സാധാരണ ചെക്കന്മാർ ആണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു മതിൽ ചാടാൻ ശ്രമിക്കുന്ന.ഇത് ഞാനായിട്ട് നല്ലൊരു അവസരം ഉണ്ടാക്കിക്കൊടുത്തപ്പോ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല..എനിയ്ക്ക് വേറൊന്നും കേൾക്കേണ്ട എന്നോട് ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടെകിൽ ഞാൻ പറഞ്ഞ സമയത്ത് വന്നിരിക്കണം .ഇല്ലേൽ പിന്നെ ഞാൻ മിണ്ടത്തുമില്ല കാണത്തുമില്ല..
ഞാൻ:-പിണങ്ങാതെ പെണ്ണേ...എനിയ്ക്കൊന്നു ആലോചിക്കാൻ സമയം താട്ടെ..എന്തായാലും ആദ്യമായിട്ടൊരു ആവശ്യം പറഞ്ഞതല്ലെ... പിന്നെ... ആരേലും കണ്ട് എന്തെലും പ്രശ്നം ഉണ്ടായാൽ രണ്ടാളും നാറും കേട്ടോ പറഞ്ഞില്ലെന്നു വേണ്ട....
കാർത്തു:-എന്റെ ചെക്കനോടൊപ്പം ആരെന്തു പറഞ്ഞാലും എനിയ്ക്കൊന്നുമില്ല ഞാൻ സഹിച്ചോളാം .കൂടിപ്പോയാൽ ഇത്തിരി നേരത്തെ എല്ലാവരും അറിയുമെന്നല്ലേയുള്ളൂ അത് കുഴപ്പില്ല..അല്ലെങ്കിലും ലച്ചുചേച്ചിയ്ക്കും ദിയയ്ക്കും നമ്മുടെ കാര്യം അറിയാം.എന്റെ ചെക്കൻ ധൈര്യമായിപ്പോരെ ആര് കണ്ടാലും ഞാൻ തള്ളിപ്പറയില്ല അതിന് കാർത്തു മരിക്കണം പോരെ...
ഞാൻ:-എന്റെ പെണ്ണിന് ഇത്ര ധൈര്യമുണ്ടെങ്കിൽ പിന്നെ ഞാനെന്തിന് പേടിക്കണം ഞാൻ വന്നിരിക്കും
💬 Comments
View all comments