Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 9 [രാജർഷി]
ചേച്ചിയുടെ മടക്കം ഞങ്ങൾക്കിടയിൽ വീണ്ടും സന്തോഷം കൊണ്ട് വന്നു...
ചേച്ചി കുറച്ച് മാറി നിന്ന് സംസാരിച്ചു കൊണ്ടിരുന്ന കാർത്തുവിന്റെയും ദിയയുടെയും അടുത്തേയ്ക്ക് ചെന്നു...
ചേച്ചി കാർത്തുവിനോട് എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നതിനൊപ്പം ഇടയ്ക്കെന്നെ നോക്കി ചിരിക്കുന്നുമുണ്ടായിരുന്നു...കാർത്തു ഇപ്പോഴും എന്നെ മൈന്റ് ചെയ്യാതെ ബലം പിടുത്തം തുടർന്ന് കൊണ്ടേയിരിക്കുന്നു...ഇനിയെന്നാണ് വീണ്ടും കാണുന്നതെന്നറിയില്ലല്ലോ..അവർ സംസാരിക്കട്ടെന്നെ...ഒന്നുമല്ലേങ്കിൽ ഭാവിനാത്തൂൻസ് അല്ലെ..അവരായി അവരുടെ പാടായി...നമ്മളില്ലേ.....
ലച്ചു:-ദേ...പെണ്ണേ ...കാര്യമൊക്കെ ശരിയാണ് അവനിത്തിരി ഫീലിംഗ്‌സിന്റെ ആളായിപ്പോയി...അതിന്റെതായ കുറച്ച് പൊട്ടത്തരങ്ങൾ ഒപ്പിച്ചു വച്ചിട്ടുമുണ്ട്...മോളെയത് എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടെന്നും ചേച്ചിയ്ക്കറിയാം...അതും മനസ്സിൽ കൊണ്ട് നടന്ന് ഞങ്ങടെ ചെക്കനെ ഒത്തിരി വിഷ്‌മിപ്പിക്കരുതട്ടോടി കാർത്തുപ്പെണ്ണേ....
നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സംഭവിച്ചു പോയതാണ്...ഇനിയൊരിക്കലും അവന്റെ ഭാഗത്ത് നിന്ന് ഇങ്ങനൊന്നും ഉണ്ടാകില്ല ഇത് ചേച്ചി തരുന്ന ഉറപ്പാണ്...
കാർത്തു:-അയ്യോ...അങ്ങനൊന്നും പറയല്ലേ... എനിയ്ക്കറിയാം ചേട്ടയിയെ...സ്നേഹക്കൂടുതൽ കൊണ്ടാണെങ്കിലും കുറച്ച് നേരത്തേക്കെങ്കിലും മനസ്സിൽ നിന്നെന്നെ മാറ്റി നിർത്തിയതല്ലേ...ചേച്ചിയിവിടെ വന്നിട്ടില്ലായിരുന്നെങ്കിലോ...ചെറിയൊരു ശിക്ഷ കൊടുത്തില്ലെങ്കിൽ പിന്നെയും ഇത് പോലുള്ള ഫീലിംഗ്‌സും കൊണ്ട് വരും...ഇന്നലെ രാത്രി ഞാൻ കാര്യമെന്താണെന്നറിയതെ ചത്ത് ജീവിക്കുകയായിരുന്നു...എന്താണെങ്കിലും എന്നോട് പറയാനുള്ള സ്വാതന്ത്ര്യം ചേട്ടയിക്കുണ്ടല്ലോ...എത്രവട്ടം ഞാൻ കരഞ്ഞു ചോദിച്ചെന്നറിയോ....എന്നിട്ടെന്നോടൊന്നും പറയാതെ രാത്രിയിൽ എന്നെ വേണ്ടാ വച്ച് ഇറങ്ങിപ്പോയതല്ലേ........തുടർന്ന് സംസാരിക്കാൻ ആകാത്ത വിധം കാർത്തുവിന്റെ മനസ്സിലേക്ക് സങ്കടക്കടൽ ഇരമ്പിയിരച്ചു കയറിയിരുന്നു...
ഞാനിടയ്ക്ക് നോക്കുമ്പോൾ എന്റെ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണ് കണ്ടത് ആ കാഴ്ച്ചയെന്റെ മനസ്സിൽ ആഴത്തിൽ നൊമ്പരം നിറച്ചു....ചേച്ചി ഷാൾ കൊണ്ടവളുടെ കണ്ണുനീരൊപ്പുന്നത് എനിയ്ക്ക് കണ്ട് നിൽക്കാനായില്ല...ഞാൻ അവരിൽ നിന്നും മുഖം തിരിഞ്ഞു നിന്നു മനസ്സിൽ നിറഞ്ഞൊഴുകുന്ന വേദനയോടെ...
ലച്ചു:-അച്ചോടാ...ഇത്രയും പാവമാകല്ലേ പെണ്ണേ... അവനോ ഒരു ഫീലിംഗ്‌സ് ജീവിയാണ്...നി അതിലും കഷ്ടമായാലോ...എല്ലാം നല്ലതിനാണെന്നു കരുതിയാൽ പോരെ..ഞാനിന്നലെ
💬 Comments
View all comments