Chapter Title : അങ്കിൾ എന്റെ വഴികാട്ടി [അനുയ നായർ]
ചുറ്റുവട്ടത്തും ലുങ്കിയും ആയിരുന്നു അങ്കിൾ ഇന്റെ പ്രധാന വേഷങ്ങൾ..
ആ പ്രദേശത്തു വേറെ അധികം താമസക്കാർ ഇല്ലാത്തത്കൊണ്ടാവാം ആ അങ്കിൾ ഒരിക്കൽ വൈകിട്ട് വീട്ടിലേക്ക് വന്നു ഞങ്ങളെ പരിചയപെട്ടു...
'കുറച്ചു നാളത്തേക്ക് ഇനി നിങ്ങളൊക്കെ അല്ലെ ഇവിടെ അയൽക്കാർ, ഒന്നു പരിചയപ്പെടാം എന്നു വിചാരിച്ചു ഇറങ്ങിയതാ'
എന്നു പറഞ്ഞു സംസാരിച്ചു തുടങ്ങിയ അങ്കിൾ
ആളൊരു വലിയ കൻസ്ട്രക്ഷൻ കമ്പനിയിലെ എന്ജിനീയർ ആണെന്നും അടുത്തുള്ള ടൗണിലെ ഒരു വലിയ ബിൽഡിങ്ങ് പ്രോജക്ടിനു വേണ്ടി വന്നതാണെന്നും എല്ലാം പറഞ്ഞു...
നല്ല സംസാരപ്രിയൻ ആയിരുന്ന ആള് ഞങ്ങളുമായി പെട്ടെന്ന് തന്നെ പരിചയത്തിൽ ആയി...
അമ്മ ചായ എടുക്കാൻ പോയപ്പോൾ എന്നോടും അത്യാവശ്യം കുശലം പറയാതെയിരുന്നില്ല,
ആൾക്ക് ഇടക്കിടെ സൈറ്റിൽ പോയി ജോലി ഒക്കെ നോക്കിയാൽ മതി, അതുകൊണ്ടു കുറെ ഫ്രീ ടൈം ഉള്ളതുകൊണ്ടു അടുത്തുള്ള കാണാൻ പറ്റുന്ന ടൂറിസ്റ്റ് സ്പോട്ടുകൾ എവിടെ ആണെന്നും ഒക്കെ ചോദിച്ചു..
സ്ഥലം അറിയാത്ത അങ്കിളിനു അതൊക്കെ ഒന്നു കാണിക്കാൻ കൂടെ വരണം എന്നൊക്കെ അങ്ങനെ കുറെ സംസാരിച്ചു..
പക്ഷെ എന്റെ നോട്ടം മുഴുവൻ
അങ്കിളിന്റെ കാറിലും ഫോണിലും ആയിരുന്നു...
സ്മാർട്ഫോണുകൾ അത്ര പ്രചാരത്തിൽ വരാത്ത കാലം, അന്ന് ആളുടെ കയ്യിൽ നോക്കിയയുടെ കൂടിയ ടൈപ്പ് ക്യാമറ ഫോണ് ആയിരുന്നു...
പിന്നെ ആ മുറ്റത്ത് ഒരു ഹോണ്ട സിറ്റി കാറും... അതൊന്നും വേണ്ടാതെ തന്നെ
അങ്കിൾ വാടകക്ക് എടുത്തിരിക്കുന്ന വീട് കണ്ടാൽ തന്നെ അറിയാം നല്ല കാശുള്ള പാർട്ടി ആണെന്ന്..
അല്പം പഴയത് ആണെങ്കിലും സാമാന്യത്തിൽ അധികം വലിപ്പം ഉള്ള വലിയൊരു ബംഗ്ളാവ് തന്നെ ആയിരുന്നു അത്...
💬 Comments
View all comments