0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 185.1K

വിളിക്കുന്നത് ആരാണെന്ന് മനസ്സിലാക്കാൻ കിരണിന് ബുദ്ധിമുട്ടുണ്ടായില്ല.

​“ഹലോ, കിരൺ...”

“ഹലോ.”

“കേൾക്കുന്നുണ്ടോ?”

“ആ ജോൺ, കേൾക്കാം.”

“ഞാൻ വിളിക്കാമെന്ന് പറഞ്ഞ് വിളിക്കാതിരുന്നപ്പോൾ രക്ഷപ്പെട്ടെന്ന് വിചാരിച്ചു, അല്ലേ?”

“ഇല്ല ജോൺ, ഞാൻ...”

“ആ, എന്തെങ്കിലും ആവട്ടെ! ഞാനിപ്പോൾ ബാംഗ്ലൂരിൽ വന്നിരിക്കുകയാണ്. കുറച്ച് കാര്യങ്ങളുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തും. അപ്പോൾ ഒന്ന് വിളിച്ച് പറഞ്ഞേക്കാമെന്ന് കരുതി. വന്നതിനു ശേഷം നമുക്ക് കാണണം.”

“ഓക്കെ, ജോൺ.”

“ആ പറഞ്ഞ കാര്യത്തെപ്പറ്റി നന്നായിട്ടൊന്ന് ആലോചിച്ച് നല്ലൊരു തീരുമാനമെടുത്തിരിക്ക്,” എന്ന് പറഞ്ഞ് ജോൺ ഫോൺ വെച്ചു.

​കിരണിന്റെ മനസ്സിൽ പലവിധ ചിന്തകൾ കാടുകയറാൻ തുടങ്ങി. ജോണിനോട് എന്ത് പറയും? ഇതിനിടയിലാണ് ഹരിയുടെയും ശ്രുതിയുടെയും ഈ ഒളിച്ചുകളിയും ബന്ധവും! അതിന്റെ കൂടെ ജോണും കൂടിയായപ്പോൾ കിരണിനാകെ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. എന്തെങ്കിലും ഒരു പ്ലാൻ ഉണ്ടാക്കിയേ പറ്റൂ, ജോണിൽ നിന്ന് രക്ഷപ്പെടണം.

​പക്ഷേ ഹരിയുടെ കാര്യത്തിലാണ് കിരണിന് ഒരു തീരുമാനമെടുക്കാൻ പറ്റാത്തത്. ഇത് അവസാനിപ്പിക്കണോ വേണ്ടയോ? ഇനി അവസാനിപ്പിക്കാൻ ശ്രമിച്ചാലും ഇത് അവസാനിക്കുമോ എന്നുള്ളതായിരുന്നു കിരണിന്റെ മുന്നിലെ പ്രധാന ചോദ്യം. തുടങ്ങിവെച്ചത് താനാണെങ്കിലും, ഇപ്പോൾ തന്റെ കയ്യിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ഒരു പട്ടം പോലെയാണ് അവർ തമ്മിലുള്ള ബന്ധം മുന്നോട്ടുപോകുന്നത്. അതിനെ തിരികെ പിടിയിലൊതുക്കാൻ അത്ര എളുപ്പമല്ല, അല്ലെങ്കിൽ അത് അസാധ്യമാണെന്ന് കിരണിന് തോന്നിപ്പോയി.

​അങ്ങനെ ജോണിന്റെ വരവും കാത്ത് കിരൺ ദിവസങ്ങൾ തള്ളിനീക്കി. ജോൺ വരുമെന്ന് പറഞ്ഞതിന്റെ തലേദിവസമാണ് കിരണിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ അടുത്ത വഴക്ക് നടക്കുന്നത്.

…

…

…

…

അതൊരു വൈകുന്നേരമായിരുന്നു. ഓഫീസിൽ ഇരിക്കുമ്പോഴാണ് കിരണിന് ഫോണിൽ ആ

💬 Comments

View all comments