Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
ശ്രുതിയെ നഷ്ടപ്പെടുമെന്ന പേടി, അവൾ അവനോട് കാണിക്കുന്ന അടുപ്പത്തോടുള്ള അസൂയ... എല്ലാം കൂടിയായപ്പോൾ പെട്ടെന്ന് മനസ്സിൽ തോന്നിയതാണ് ജോണുമായി അങ്ങനെയൊരു ഡീൽ!
ജോണിന് ശ്രുതിയെ കിട്ടണമെങ്കിൽ ഒരിക്കലും ഹരി കൂടെയുള്ളപ്പോൾ അത് നടക്കില്ല. കാരണം ഹരിയോടുള്ള അവളുടെ അടുപ്പം ജോണിനോടുള്ളതുപോലെയല്ല. അപ്പോൾ ഹരിയെ മാറ്റാൻ താൻ എന്തെങ്കിലും ചെയ്ത് അത് ശ്രുതി അറിഞ്ഞാൽ, തങ്ങളുടെ ബന്ധത്തിൽ അത് കൂടുതൽ വിള്ളലുണ്ടാക്കുകയേ ഉള്ളൂ. അതിനു പറ്റിയ ആൾ ജോൺ തന്നെയാണ്! ഇനി ജോൺ ഹരിയെ മാറ്റിയാലും, അത് പഴയ എന്തോ പ്രതികാരത്തിന്റെ പേരിൽ ചെയ്തതാണെന്ന് പറഞ്ഞ് തനിക്ക് ഒഴിയാം.
ഇനി ജോൺ ഹരിയെയും ശ്രുതിയെയും വേർപിരിക്കാൻ തന്റെ സഹായം ചോദിച്ചാൽ, ശ്രുതി സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് ജോണിനെയും ഒഴിവാക്കാൻ ശ്രമിക്കാം. ഇനി ജോൺ പിന്മാറുന്നില്ലെന്ന് കണ്ടാൽ അതിനുള്ള വഴി ജോൺ തന്നെ കണ്ടെത്തട്ടെ—ഇതൊക്കെയായിരുന്നു കിരണിന്റെ മനസ്സിൽ ഓടിയെത്തിയ ആശയങ്ങൾ.
ഒരു നിമിഷത്തെ ദേഷ്യത്തിന്റെ പുറത്ത് ചിന്തിച്ചുകൂട്ടി ഉണ്ടാക്കിയ പ്ലാനാണെങ്കിലും സംഗതി അത്ര മോശമല്ലെന്ന് കിരണിന് തോന്നി. പക്ഷേ ശ്രുതി ഏതെങ്കിലും രീതിയിൽ ഇതറിഞ്ഞാൽ, തന്നെ ഏറ്റവും മോശക്കാരനായിട്ടേ അവൾ കാണൂ. ശരിയാണ്, താൻ എപ്പോഴും ചിന്തിക്കുന്നതും ചെയ്യുന്നതുമെല്ലാം ചീപ്പായ കാര്യങ്ങളാണ്; പക്ഷേ ശ്രുതിയെ നഷ്ടപ്പെടാതിരിക്കാൻ ഇതാണ് ഏറ്റവും നല്ല വഴിയെന്ന് കിരണിന് തോന്നി.
ചെന്ന് കയറുമ്പോൾ വീട്ടിലെ അവസ്ഥ എന്തായിരിക്കുമെന്ന് അറിയില്ല. അങ്ങനെ അന്ന് ജോണുമായുള്ള മീറ്റിങ്ങിനു ശേഷം കിരൺ വീട്ടിലെത്തി. അതിനുശേഷം ശ്രുതിയുമായി കൂടുതൽ തർക്കിക്കാനോ വഴക്കിനോ പോയില്ല. അന്ന് രണ്ടുപേരും തമ്മിൽ കാര്യമായി സംസാരമൊന്നും ഉണ്ടായില്ലെങ്കിലും, പിറ്റേന്ന് കിരൺ തന്നെ മുൻകൈ എടുത്ത് കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു.
💬 Comments
View all comments