Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
വീട്ടിലേക്ക് വിട്ടു... പനി മാറിയെങ്കിലും ഇടക്കിടക്കുള്ള കുത്തിയുള്ള ചുമയും മേലുവേദനയും മാറുന്നില്ല......
..
ഇന്നത്തെ ഇൻജെക്ഷൻ എടുത്ത് വന്നു കിടന്നപ്പോളാണ് ശ്രുതി വിളിച്ചത്..
…
…
എന്താ പെണ്ണെ....
…
കിച്ചൂ ഹരി കാണാൻ വന്നിരിക്കുന്നു...
…
…
ഞാൻ കണ്ണ് ബലമായി തുറന്നു നോക്കി...
…
ശ്രുതിയും ഹരിയും എന്നെ നോക്കി നിക്കുന്നു...
…
…
“ആഹ് ഹരി എപ്പോ വന്നടോ”... ഞാൻ ഉറങ്ങിപ്പോയി... ഞാൻ എഴുനേറ്റിരിക്കാൻ ശ്രെമിക്കവേ പറഞ്ഞു... എന്നെ സഹിച്ചു ശ്രുതിയും അടുത്തുണ്ട്...
…
..
ഞാൻ ഇപ്പോൾ വന്നേയുള്ളു കിരൺ... ദീപക്കിന്റെ അടുത്ത വന്നപ്പോ അവനാണ് പറഞ്ഞത് താൻ പനി പിടിച്ചു കിടപ്പാണെന്നു എന്നാൽ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി.... എങ്ങനുണ്ട് ഇപ്പോൾ...
…
…
ആഹ്മ് പനി മാറി ഈ മേലുവേദനയും ഇടക്കുള്ള ചുമയുമാണ് മാറാത്തത്... പിന്നെ ഇൻജെക്ഷൻ ഉണ്ട്...
…
…
ആണോ അപ്പോ എങ്ങനെ പോകും എടുക്കാൻ...
…
ദേ നിക്കുന്നു ഡ്രൈവർ മാഡം തന്നെ...
…
ഞാൻ ശ്രുതിയെ ചൂണ്ടി പറഞ്ഞു....
…
ഓ ശ്രുതി വണ്ടി ഓടിക്കുമല്ലോ അല്ലെ....
അപ്പോ ശ്രുതിക്കിന്ന് പോകണ്ടായിരുന്നോ....
…
യേ ഇല്ല... ഞാൻ ലീവ് എടുത്തേക്കുവാ ഒരു വീക്കിലേക്ക് കിച്ചു ഓക്കേ ആയിട്ടേ പോകുന്നുള്ളൂ...
…
ആണോ....
…
പെണ്ണെ ഹരിക്കു കുടിക്കാനെന്തെങ്കിലും എടുക്ക്...
…
ഓ വേണ്ട കിരൺ... എനിക്ക് തിരക്കുണ്ട് ഒരിടം വരെ പോകണം... താൻ വീട്ടിലുണ്ടെന്നു അറിഞ്ഞപ്പോ കയറിയിട്ട് പോകാമെന്നു കരുതി....എന്നാൽ ഞാൻ ഇറങ്ങട്ടെ... താൻ റസ്റ്റ് എടുക്ക്.. ഇൻജെക്ഷൻ എടുത്തതല്ലേ...
…
…
💬 Comments
View all comments