Chapter Title : അങ്കിളിന്‍റെ കാമുകി
ഉണ്ട്. പെണ്ണാവണമെങ്കിൽ ആണ് ഒപ്പം വേണം. ഇതിനൊക്കെ എനിക്ക് എവിടുന്ന് ധൈര്യം വരുന്നെന്ന് ഓർത്തപ്പോൾ എനിക്ക് തന്നെ ഞെട്ടൽ തോന്നി. പെട്ടെന്ന് ആൾക്കാര് കേറിവരാൻ അടുത്ത് വീടുകളില്ല. തോട്ടം ഭാഗമാണ്… എൻറെ ആൺരൂപമായിരുന്നെങ്കിൽ ഞാനൊറ്റയ്ക്ക് അവിടെ നിൽക്കില്ലായിരുന്നു. പക്ഷെ,ആഗ്രഹങ്ങളേക്കാൾ വലുതൊന്നുമല്ല ഭയമെന്ന് അപ്പോഴെനിക്ക് മനസ്സിലായി.കഴിച്ച് ഞാൻ പാത്രം കഴുകി വച്ച് ആന്റിയുടെ മുറിയിലേക്ക് ചെന്നു. കോസ്റ്റ്യൂം ചേഞ്ചിന് സമയമായി. ആന്റി ചിലപ്പോഴൊക്കെ മാത്രം വീട്ടിൽ ഇട്ടിരുന്ന എന്നെ ഏറെ മോഹിപ്പിച്ചിരുന്ന ആ ചുവന്ന ഫുൾ സാറ്റിൻ പാവാടയും ടോപ്പും. ആദ്യത്തെ തപ്പലിൽ ഞാനത് കണ്ടില്ല. അലമാരി മുഴുവനൊന്ന് തപ്പി. കിട്ടിയില്ല. അഴയിലുമില്ല. ബക്കറ്റിൽ എന്തായാലും കാണും. ഞാനത് മുഴുവൻ തപ്പി. ഏറ്റവും താഴെ ദാ കിടക്കുന്നു സ്കർട്ടും ടോപ്പും. എടുത്തു. നൈറ്റി അഴിച്ച് പാവാട ഒന്ന് അയച്ച് കെട്ടി.
ഇന്ന് സ്കർട്ട് ഇട്ടുകൊണ്ടാണ് ഉറങ്ങാൻ പോകുന്നത്. എങ്കിലും ആന്റി സാധാരണ ആ ഫുൾ സ്കർട്ട് ഇടുമ്പോൾ ചെയ്യാറുള്ള പോലെ ഉള്ളിൽ പാവാട കൂടിയിട്ടു. കിടക്കുമ്പോൾ ആന്റി അടിപാവാട ഇടില്ലായിരിക്കും. പക്ഷെ,ഞാനിടും. അടിപ്പാവാട അയച്ചുകെട്ടി എൻറെ ബ്രെയ്സറിനുള്ളിൽ നിന്ന് സിലിക്കൺ ബ്രെസ്റ്റ് പുറത്തെടുത്തു. കിടക്കുമ്പോൾ ഉപയോഗിക്കരുത് എന്നുണ്ട് അത്. ബ്രാ ഒന്നു കൂടി നേരെയാക്കി ഞാൻ ടോപ്പ് ധരിച്ചു. അത് കഴിഞ്ഞ് സ്കർട്ടും. ഞാനത് വിരിച്ച് പിടിച്ച് ലാ ലാ ലാ പാടി. വട്ടം കറങ്ങി.
സമയം ഒൻപതായി… മഴ പൊടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. എൻറെ ഇച്ചായനെ ഒന്ന് വിളിക്കണം. രാവിലെ വരാൻ പറയണം. ഞാൻ കട്ടിലിലേക്ക് കിടന്നു. ഫോണെടുത്ത് ഇച്ചായൻറെ ഫോണിലേക്ക് മിസ്സ്കാൾ അടിച്ചു. തിരിച്ച് വിളിക്കാറാണ് പതിവ്.
💬 Comments
View all comments