0%

Chapter Title : അന്ന് പെയ്ത മഴയിൽ 1 [ അഞ്ജന ബിജോയ് ]

Author : Kambikathakal Read All Parts 341

സതി പറഞ്ഞു.

വർഷ സന്തോഷത്തോടെ സതിയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു.ഏതോ ഓർമ്മയിൽ സതിയുടെ കണ്ണുകൾ നിറഞ്ഞു.

“സോറി അമ്മെ എന്റെ മേല് മുഴുവൻ വിയർപ്പാ..ഞാൻ അറിയാതെ ചെയ്തുപോയതാ.” വർഷ പേടിയോടെ പറഞ്ഞു.

സതി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അടുക്കളയിൽ ചെന്ന് വർഷയ്ക്ക് കഴിക്കാൻ ചോറും കറികളും എടുത്ത് അവർ ഡൈനിങ്ങ് ടേബിളിൽ വെച്ചു.

“മോളിരിക്ക്..ഊണ് കഴിക്കാം .”സതി പറഞ്ഞു.

“ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചോളാം അമ്മെ..” വർഷ മടിയോടെ പറഞ്ഞു.

“എന്തിനാ കുട്ടി ഓരോ തവണ വരുമ്പോഴും എന്നെകൊണ്ട് പറയിപ്പിക്കുന്നെ? ഇവിടെ മേശയിൽ ഇരുന്ന് കഴിക്കുന്നത്കൊണ്ട് ഒരു കുഴപ്പവുമില്ല. ..” സതി അവളെ നിർബന്ധിച്ച് അവിടെ ഇരുത്തി.

ചോറും കറികളും വിളമ്പിക്കൊടുത്തു.അവൾ കഴിക്കുന്നതും നോക്കി സതി അടുത്ത് തന്നെ ഇരുന്നു .. പെട്ടെന്ന് എന്തോ ഓർത്തത് പോലെ സതി മുകളിലേക്ക് നോക്കി.

“ഞാൻ ഇപ്പൊ വരാം..കുട്ടി കഴിച്ചോളൂ..കറികൾ ആവശ്യമുള്ളതൊക്കെ എടുക്കണം കേട്ടോ. ” വർഷയോട് പറഞ്ഞിട്ട് സതി പെട്ടെന്ന് സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.

ഈ സമയം വീടിന്റെ പോർച്ചിൽ ഒരു കാർ വന്ന് നിന്നു.അതിൽ നിന്നും ആർട്ടിൻ സൊല്യൂഷൻസ് സി.ഇ.ഓ ആദിത് മേനോൻ ഇറങ്ങി. പതിവില്ലാതെ വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൻ അതിശയിച്ചു.ഡൈനിങ്ങ് ഹാളിലേക്ക് വന്നപ്പോൾ അവിടെ ഇരുന്ന് ഊണ് കഴിക്കുന്ന വർഷയെ കണ്ട് അവൻ ഒന്നും മനസ്സിലാകാതെ നിന്നു.പുറംതിരിഞ്ഞിരിക്കുകയായിരുന്നതിനാൽ അവളുടെ മുഖം ശരിക്ക് കാണാൻ കഴിഞ്ഞില്ല.. കാൽപ്പെരുമാറ്റം കേട്ട് വർഷ തിരിഞ്ഞ് നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്തിനെ കണ്ടു. വർഷയുടെ മുഖം കണ്ടതും ആദിത് ഒരു നിമിഷം

💬 Comments

View all comments